ഇന്ത്യയുമായി ഒക്ടോബറിലോ നവംബറിലോ യുദ്ധം -പാക് മന്ത്രി

ഇസ്​ലാമാബാദ്: ഇന്ത്യയും പാകിസ്താനും തമ്മിൽ ഒക്ടോബറിലോ നവംബറിലോ യുദ്ധം നടക്കുമെന്ന് പാക് റെയിൽവേ മന്ത്രി ശൈഖ ് റാഷിദ് അഹമ്മദ്. റാവൽപിണ്ടിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീരിനെ സ്വതന്ത്രമാക് കാനുള്ള പോരാട്ടത്തിന് സമയമായിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അവസാന യുദ്ധമായിരിക്കും ഇതെന്നും റാഷിദ് അഹമ്മദ് പറഞ്ഞു. കശ്മീരിനെ തകർത്തതിന്‍റെ ഉത്തരവാദി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. പാകിസ്താനാണ് മോദിക്ക് മുന്നിലുള്ള ഒരേയൊരു തടസം. കശ്മീർ പ്രശ്നം പരിഹരിക്കുന്നതിൽ ഐക്യരാഷ്ട്രസഭ താൽപര്യം കാണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്യവേ പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ ഇന്ത്യക്കെതിരെ ആണവ ഭീഷണി ഉയർത്തിയിരുന്നു. കശ്മീർ വിഷയത്തിൽ ഏതറ്റം വരെയും പോകാൻ മടി കാണിക്കില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ഇന്ത്യക്കു മുന്നിൽ വ്യോമപാത പൂർണമായി അടക്കാനും പാകിസ്​താൻ നീക്കം നടത്തുകയാണ്. അഫ്​ഗാനിസ്​താനുമായുള്ള വ്യാപാരത്തിന്​ ഇന്ത്യ ഉപയോഗിക്കുന്ന പാകിസ്​താ​​​​െൻറ കരമാർഗമുള്ള പാതകളും അടക്കും. ഇക്കാര്യം​ പ്രധാനമന്ത്രി ഇംറാൻ ഖാ​​​​െൻറ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ തീരുമാനിക്കുമെന്ന്​ ശാസ്​ത്ര സാ​േങ്കതിക മന്ത്രി ഫവാദ്​ ചൗധരി പറഞ്ഞിരുന്നു.

Tags:    
News Summary - Pak minister warns of India-Pakistan war in October

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.