ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ വിമാനങ്ങൾ പാകിസ്താൻ വെടിവെച്ചിെട്ടന്ന് അവകാ ശപ്പെട്ട് അന്നാട്ടിലെ മാധ്യമങ്ങൾ പ്രദർശിപ്പിച്ചത് പഴയ ചിത്രങ്ങളാണെന്ന് വ്യക്തമായി. വാർത്ത ആദ്യമേ പുറത്തുവിട്ട എ.ആർ.വൈ ന്യൂസ് എന്ന പ്രാദേശിക ചാനലും മറ്റൊരു ഒാൺലൈൻ പത്രവും എക്സ്ക്ലൂസീവ് എന്ന പോലെ പ്രദർശിപ്പിച്ചത് 2016ൽ രാജസ്ഥാനിലെ ജോധ്പുരിൽ തകർന്നുവീണ മിഗ് 27 വിമാനത്തിെൻറ ചിത്രമാണെന്ന് സചിൻ സിങ് എന്ന ഹിന്ദി മാധ്യമപ്രവർത്തകൻ കണ്ടെത്തി.
ഇന്ത്യ-പാക് അതിർത്തി കടന്നു നടത്തിയ ആക്രമണത്തിെൻറ തുടർദൃശ്യങ്ങളെന്ന പേരിൽ 2005ൽ പാകിസ്താനിലുണ്ടായ ഭൂകമ്പത്തിൽ ബാലാകോട്ടിൽ തകർന്ന വീടുകളുടെയും മൃതശരീരങ്ങളുടെയും ശവസംസ്കാരത്തിെൻറയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംപോലെ പ്രചരിച്ചു. ‘സോഷ്യൽ മീഡിയ ഹോക്സ്സ്ലയർ’ ഇൗ പടങ്ങളുടെ വസ്തുത റിേപ്പാർട്ടുകൾ പുറത്തുവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.