ശരീഫിനെതിരായ വിധി:പാ​ക്​ മാ​ധ്യ​മ​ങ്ങ​ൾ​ക്ക്​ സ​മ്മി​ശ്ര പ്ര​തി​ക​ര​ണം

ഇസ്ലാമാബാദ്: പാനമ പേപേഴ്സ് പുറത്തുവിട്ട അഴിമതിക്കേസിൽ പ്രധാനമന്ത്രി നവാസ് ശരീഫിനെതിരെ ഉന്നതതല അന്വേഷണം വേണമെന്ന സുപ്രീംകോടതി വിധിയിൽ പാക് മാധ്യമങ്ങൾക്ക് സമ്മിശ്ര പ്രതികരണം. വിധി സർക്കാരിന് താൽക്കാലികാശ്വാസമെന്ന് ചില മാധ്യമങ്ങൾ വിലയിരുത്തി. ശരീഫിനെ അധികാരത്തിൽനിന്ന് പുറത്താക്കാൻ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി കേസന്വേഷണത്തിന് ഉന്നതതല സംഘത്തെ നിയമിക്കാൻ ഉത്തരവിടുകയായിരുന്നു.

ശരീഫിന് ക്ലീൻചിറ്റ് നൽകുകയോ അയോഗ്യനാക്കുകയോ ചെയ്യാത്ത വിധിയെന്നാണ് ഡോൺ ദിനപത്രം റിപ്പോർട്ട് ചെയ്തത്. അഞ്ചംഗ ബെഞ്ചിൽ ശരീഫിനെതിരെ നിലകൊണ്ട രണ്ടു ജഡ്ജിമാരെ കുറിച്ചായിരുന്നു എക്സ്പ്രസ് ട്രൈബ്യൂണലിെൻറ പരാമർശം. ജഡ്ജിമാരുടെ പ്രതികരണവും പത്രം ഉൾപ്പെടുത്തി. 
ശരീഫിന് അധികാരത്തിൽ തുടരാൻ അനുമതി നൽകുന്ന വിധിയെന്നായിരുന്നു നാഷൻ പത്രം റിപ്പോർട്ട് ചെയ്തത്. അന്വേഷണത്തിൽ ശരീഫിന് അനുകൂല വിധിയുണ്ടാകുമെന്ന് ഉർദു പത്രങ്ങളും ടെലിവിഷൻ മാധ്യമങ്ങളും അഭിപ്രായപ്പെട്ടു.  

Tags:    
News Summary - pak media had mised responce in verdict agaiin navas sherif

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.