ഇസ്ലാമാബാദ്: 97 പേരുടെ മരണത്തിനിടയാക്കിയ വിമാന ദുരന്തത്തിന് വഴിവെച്ചത് പൈലറ്റിെൻറ അശ്രദ്ധയാണെന്ന് പാക് വ്യോമയാന മന്ത്രാലയത്തിെൻറ ഇടക്കാല റിപ്പോർട്ട്. വിമാനം ഇറങ്ങുന്ന വേളയിൽ പൈലറ്റ് കോവിഡ് ചർച്ചയിലായിരുന്നുവെന്നും മുന്നറിയിപ്പുകൾ അവഗണിച്ചതാണ് വൻ ദുരന്തത്തിനിടയാക്കിയതെന്നും പാക് വ്യോമയാന മന്ത്രി ഗുലാം സർവർ ഖാൻ ബുധനാഴ്ച പാർലമെൻറിൽ വെച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.
വിമാനത്തിന് സാങ്കേതിക തകരാറുകൾ ഉണ്ടായിരുന്നുവെന്ന വാദവും അദ്ദേഹം തള്ളി. ലാൻഡിങ് സമയത്ത് പൈലറ്റുമാർ ശരിയായ നടപടിക്രമങ്ങൾ പാലിക്കാത്തതാണ് അപകടത്തിന് കാരണം. വിമാനത്തിൽ നിന്നും കണ്ടെത്തിയ ഡിജിറ്റൽ ഫ്ലൈറ്റ് ഡാറ്റ റെക്കോഡർ, കോക്പിറ്റ് വോയ്സ് റെക്കോഡർ എന്നിവയിലെ വിവരങ്ങൾ ഫ്രഞ്ച് അന്വേഷണ ഉദ്യോഗസ്ഥർ നേരത്തെ വിലയിരുത്തിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് മാനുഷിക പിഴവാണ് അപകട കാരണമെന്ന് വ്യക്തമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, റിപ്പോർട്ടിെൻറ കൃത്യത സംബന്ധിച്ച് രാജ്യത്തെ പൈലറ്റുമാരുടെ സംഘടന തർക്കം ഉന്നയിച്ചിട്ടുണ്ട്.
മേയ് 22നാണ് പി.കെ-8303 വിമാനം കറാച്ചിയിലെ ജിന്ന വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ രണ്ടു കിലോമീറ്റർ മാറി ജനവാസ കേന്ദ്രത്തിൽ തകർന്നുവീണത്. കാബിൻ ക്രൂ ഉൾപ്പെടെ 99 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ രണ്ടു പേർ രക്ഷപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.