ബെയ്ജിങ്: സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറാൻ ചൈന പാകിസ്താന് 600 കോടി ഡോളർ സഹായം നൽകിയേക്കും. പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങുമായി നടത്തിയ ചർച്ചെയ തുടർന്നാണിത്.
150 കോടി ഡോളറിെൻറ വായ്പക്കും ചൈന-പാകിസ്താൻ ഇടനാഴിക്ക് നൽകുന്ന 300 കോടി ഡോളറിനും പുറമെയാണിതെന്നാണ് കരുതുന്നത്. ഇതുസംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിട്ടില്ല. ഗുരുതര സാമ്പത്തിക പ്രതിസന്ധിയാണ് പാകിസ്താൻ നേരിടുന്നതെന്ന് ഇംറാൻ ഷിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. സഹായം നൽകുമെന്ന് ഷി ഉറപ്പും നൽകി.
പ്രതിസന്ധി നേരിടാൻ പാകിസ്താൻ അന്താരാഷ്ട്ര നാണയ നിധിയെയും സമീപിച്ചിട്ടുണ്ട്. അതിനെതിരെ യു.എസ് രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.