ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്​​ പ്രഥമ പരിഗണന -​പാക്​ മന്ത്രി​

കറാച്ചി: ഇന്ത്യയുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിനാണ്​ പ്രഥമ പരിഗണന നൽകുന്നതെന്ന് ​പാകിസ്​താൻ മന്ത്ര ി ഫവാദ്​ ചൗധരി. പുൽവാമ ഭീകരാക്രമണത്തി​​െൻറ പശ്ചാത്തലത്തിൽ ഇന്ത്യ ടുഡേക്ക്​ നൽകിയ അഭിമുഖത്തിലായിരുന്നു​ പാക്​ മന്ത്രിയുടെ പ്രതികരണം ​.

ജെയ്​ഷെ മുഹമ്മദ്​ ഒരു നിരോധിത സംഘടനയാണ്​. തങ്ങൾ അവർ​െക്കതിരെ നടപടി എടുക്കുന്നുണ്ട്​. ഇനി​ ആവശ്യമായതെന്താണോ അത്​ ചെയ്യുമെന്നും ഫവാദ്​ ചൗധരി പറഞ്ഞു.

അക്രമം പാക്​ സർക്കാറി​​​​െൻറ നയമല്ലെന്ന് നേരത്തെ പാക്​​ വിദേശകാര്യമന്ത്രി ഷാ മുഹമ്മദ്​ ഖുറേഷി അഭിപ്രായപ്പെട്ടിരുന്നു. പുൽവാമയിലെ തീവ്രവാദ ആക്രമണം ദു:ഖമുണ്ടാക്കുന്നതാണെന്നും അന്വേഷണം നടത്താതെ ഇന്ത്യ പാകിസ്​താനെ കുറ്റപ്പെടുത്തുന്നത്​ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Tags:    
News Summary - Normalisation process with India is our top priority, Pak minister -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.