ഇസ്ലാമാബാദ്: വീടിെൻറ ചുമരുകളിൽ ചായമടിക്കാൻ വിധിക്കപ്പെട്ട് പാക്നടൻ ഷാഹിദ് നസീബ്. നിരവധി ടി.വി സീരിയലുകളിൽ ചെയ്ത മികച്ച വേഷങ്ങളിലൂടെ ശ്രദ്ധേയനാണ് നസീബ്. എന്നാലിപ്പോൾ ഒരു നേരത്തെ ഭക്ഷണത്തിനുള്ള വക തേടാൻ ചുമരിൽ ചായമടിക്കുന്ന തൊഴിലിൽ ഏർെപ്പട്ടിരിക്കുകയാണ് അദ്ദേഹം. ദുല്ലാരി, ജബ് ഉസെ മുജ് സെ മൊഹബത് ഹുയി, ഇൽതാജ തുടങ്ങിയ സീരിയലുകളിലെ വേഷങ്ങളിലൂടെ േപ്രക്ഷകഹൃദയം കീഴടക്കിയ നടനായിരുന്ന ഒരുകാലത്ത് നസീബ്. സീരിയലുകളിൽ വേഷങ്ങൾ ലഭിക്കാതായതോടെയാണ് നസീബിെൻറ ജീവിതം ദുരിതത്തിലാണ്ടത്. താൻ ദിവസവും ഒരുനേരം മാത്രമാണ് ഭക്ഷണം കഴിക്കുന്നതെന്ന് അേദ്ദഹം പറഞ്ഞു. സ്വന്തമായി വീടില്ലാത്തതിനാൽ ലാഹോറിലെ റോഡരികിലാണ് അന്തിയുറങ്ങുന്നത്. തനിക്ക് കിട്ടുന്ന കൂലി വീട് വാടകക്കെടുക്കാൻ തികയില്ല. ഇന്നത്തെ തെൻറ അവസ്ഥ അതിദയനീയമാണ്. എന്നാൽ, ഒരു കരക്കെത്താൻ ലോലിവുഡിലും ബോളിവുഡിലുമുള്ള പല അഭിനേതാക്കൾക്കും ഇൗ അവസ്ഥ നേരിടേണ്ടിവന്നിട്ടുണ്ടെന്നും നസീബ് കൂട്ടിച്ചേർത്തു. നിലവിൽ മാസം 20,000 രൂപയാണ് നസീബിന് ലഭിക്കുന്നത്. സംഗീത മേഖലയിൽ പുതിയ അവസരങ്ങൾ തേടുകയാണ് അദ്ദേഹം. സ്വന്തമായി പാട്ടുകൾ പുറത്തിറക്കുന്നതിന് കുറച്ച് പണം മിച്ചംവെക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ, സംഗീതസംവിധാനം ചെയ്യാൻ പലരും ഒരുലക്ഷം രൂപയാണ് തന്നോട് ആവശ്യപ്പെടുന്നെതന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.