കറാച്ചി: പാകിസ്താൻ പ്രധാനമന്ത്രിയായി ഇംറാൻ ഖാൻ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് വിദേശനേതാക്കളെ ക്ഷണിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പടെയുള്ള സാർക്ക് നേതാക്കൾ ഇംറാൻ ഖാെൻറ സത്യപ്രതിജ്ഞ ചടങ്ങിൽ പെങ്കടുക്കുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ, ഇത്തരം വാർത്തകളെ നിഷേധിച്ചാണ് പാക് വിദേശകാര്യമന്ത്രാലയം രംഗത്തെത്തിയത്.
പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ വിദേശ രാജ്യങ്ങളിലെ ഭരണാധികാരികൾ എത്തുമെന്ന വാർത്തകൾ തെറ്റാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് ഫവാദ് ചൗധരി പറഞ്ഞു. വിദേശത്ത് നിന്നും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ല. പൂർണമായും ദേശീയ ചടങ്ങായിരിക്കും നടക്കുകയെന്നും ഇംറാെൻറ അടുത്ത സുഹൃത്തുക്കൾ മാത്രമായിരിക്കും ചടങ്ങിൽ പെങ്കടുക്കുകയെന്നും വിദേശകാര്യ വക്താവ് കൂട്ടിച്ചേർത്തു.
ആഗസ്റ്റ് 11നാണ് പാക് പ്രധാനമന്ത്രിയായി ഇംറാൻ ഖാൻ സത്യപ്രതിജ്ഞ ചെയ്യുന്നത്. സത്യപ്രതിജ്ഞ ചടങ്ങിൽ വിദേശ നേതാക്കൾ പെങ്കടുക്കുമെന്നായിരുന്നു വാർത്തകൾ. സുനിൽ ഗവാസ്കർ, കപിൽ ദേവ്, നവ്ജ്യോത് സിങ് സിദ്ധു തുടങ്ങിയവർ സത്യപ്രതിജ്ഞ ചടങ്ങിൽ പെങ്കടുക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.