സിറിയയിലെ ഇറാന്‍ ഇടപെടല്‍ വിഷയമാക്കി പുടിന്‍-നെതന്യാഹു ചര്‍ച്ച

മോസ്കോ: സിറിയയില്‍ ഇറാന്‍െറ ഇടപെടല്‍ ഉള്ളിടത്തോളം കാലം സമാധാനം പുന$സ്ഥാപിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ വേണ്ടെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു. മോസ്കോയില്‍ നെതന്യാഹു റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനുമായി സംസാരിക്കുകയായിരുന്നു. ഇസ്രായേലിന്‍െറ ബദ്ധശത്രുവായ ഇറാന്‍ സിറിയയില്‍ ബശ്ശാര്‍ അല്‍ അസദിന് പിന്തുണയുമായാണ് രംഗത്തുള്ളത്.

റഷ്യയും ബശ്ശാറിനു പിന്തുണയുമായാണ് ആക്രമണം നടത്തുന്നത്. സിറിയയില്‍ ഇറാന്‍ പിന്തുണയുള്ള ഹിസ്ബുല്ല സംഘത്തിനു നേരെ ഇസ്രായേല്‍ നിരവധി തവണ ആക്രമണം നടത്തിയിരുന്നു. അപ്രതീക്ഷിത ഏറ്റുമുട്ടല്‍ ഒഴിവാക്കുന്നതിന്‍െറ ഭാഗമായി രണ്ടുവര്‍ഷം മുമ്പ് സിറിയയില്‍ ഒരുമിച്ചുനീങ്ങാമെന്ന് റഷ്യയും ഇസ്രായേലും ധാരണയിലത്തെുകയും ചെയ്തു. തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായും പുടിന്‍ കൂടിക്കാഴ്ച നടത്താനിരിക്കയാണ്. സിറിയതന്നെയാവും പ്രധാന വിഷയമെന്നാണ് സൂചന.

 

Tags:    
News Summary - netanyahu putin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.