കാഠ്മണ്ഡു: സംഘർഷത്തിന് വഴിമരുന്നിട്ട് ഇന്ത്യൻ അധീനപ്രദേശങ്ങൾ കൂടി ഉൾപ്പെടുത്തി പുതിയ ഭൂപടത്തിന് അംഗീകാരം നൽകിയതിനു പിന്നാലെ ആക്രമണവുമായി നേപ്പാൾ പ്രധാനമന്ത്രി. ഇന്ത്യയിലെ കോവിഡ്-19 ചൈന, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേതിനേക്കാൾ മാരകമാണെന്നാണ് നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഓലിയുടെ ആരോപണം.
‘‘ഇന്ത്യയിൽ നിന്ന് അനധികൃതമായി എത്തുന്നവരാണ് നേപ്പാളിൽ വൈറസ് പടർത്തുന്നത്. മതിയായ പരിശോധന നടത്താതെ ഇന്ത്യക്കാരെ നേപ്പാളിലേക്കയക്കുന്നതിൽ പ്രാദേശിക നേതാക്കളും രാഷ്ട്രീയപാർട്ടി തലവൻമാരും ഒരു പോലെ കുറ്റക്കാരാണ്. പുറംരാജ്യങ്ങളിൽ നിന്ന് ആളുകളുടെ ഒഴുക്കുണ്ടായാൽ കോവിഡ് പ്രതിരോധം ബുദ്ധിമുട്ടാണ്. ഇന്ത്യയിലെ വൈറസ് ചൈനയിലെയും ഇറ്റലിയിലെയും പോലല്ല, കൂടുതൽ മാരകമാണ്’’-ഓലി പറഞ്ഞു.
കൈലാസ്-മാനസരോവർ പാതയുടെ ഉദ്ഘാടനത്തോടെയാണ് ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം വഷളായത്. ഇന്ത്യൻ അധീന പ്രദേശങ്ങളായ ലിപുലേഖ്, കാലാപാനി, ലിംപിയാധുര എന്നീ മേഖലകൾ ഉൾപ്പെടുത്തി പുതിയ ഭൂപടം രൂപകൽപന ചെയ്തതിനു പിന്നാലെയാണ് പുതിയ ആരോപണവുമായി നേപ്പാൾ പ്രധാനമന്ത്രി രംഗത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.