Posted On
date_range Updated On
date_range ലോക്ഡൗൺ മേയ് 18 വരെ നീട്ടി നേപ്പാൾ; 31വരെ വിമാന സർവീസില്ല
കാഠ്മണ്ഡു: കോവിഡ് വ്യാപനത്തെ തുടർന്ന് നേപ്പാളിൽ പ്രഖ്യാപിച്ച ലോക്ഡൗൺ മേയ് 18 വരെ നീട്ടി. അന്തരാഷ്ട്ര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ നിരോധനം മേയ് 31 വരെ നീട്ടിയതായും പ്രധാനമന്ത്രി അറിയിച്ചു. ചൈന, ഇന്ത്യ തുടങ്ങിയ അയൽരാജ്യങ്ങളുമായുള്ള അതിർത്തികൾ മേയ് 31 വരെ അടച്ചിടും.
നേപ്പാളിൽ മാർച്ച് 24 നാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. ഇത് നാലാം തവണയാണ് നേപ്പാൾ ലോക്ഡൗൺ നീട്ടുന്നത്. കാഠ്മണ്ഡു താഴ്വരയിലുള്ളവർക്കും യാത്രാ നിരോധനമുണ്ട്.
നേപ്പാളിൽ ഇതുവരെ 82 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഏപ്രിൽ കിഴക്കൻ നേപ്പാളിൽ കുടുങ്ങിയ 33 ഇന്ത്യക്കാർക്കും ഏഴ് പാകിസ്താൻ പൗരൻമാർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് പ്രദേശത്തെ 14 പള്ളികൾ അടച്ചിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.