നൂറിന്​ മുകളിലുള്ള ഇന്ത്യൻ നോട്ടുകൾ നേപ്പാൾ നിരോധിച്ചു

കാഠ്​മണ്ഡു: ഇന്ത്യൻ ടൂറിസ്​റ്റുകളെ കാര്യമായി ബാധിക്കുന്ന നടപടിയുമായി നേപ്പാൾ സർക്കാർ. 2000, 500, 200 ഇന്ത്യൻ കറൻസികൾ രാജ്യത്ത്​ ഉപയോഗിക്കുന്നത്​ നേപ്പാൾ നിരോധിച്ചു. ഇതു സംബന്ധിച്ച അറിയിപ്പ്​ സർക്കാർ ഒൗദ്യോഗികമായി ജനങ്ങളെ അറിയിച്ചു. ഇൗ കറൻസികൾ കൈവശം വെക്കുന്നവരു​ണ്ടെങ്കിൽ എത്ര​യും പെ​െട്ടന്ന്​ മാറണമെന്നും സർക്കാർ ആവശ്യപ്പെട്ടു.

വിനോദ സഞ്ചാരികളെപ്പോലെ തന്നെ ഇന്ത്യയിൽ ജോലിചെയ്യുന്ന നേപ്പാളികളെയും തീരുമാനം വ്യാപകമായി രീതിയിൽ ബാധിക്കും. നേപ്പാളിനു പുറമെ ഇന്ത്യൻ കറൻസി ഉപയോഗിക്കുന്ന സമീപ രാജ്യമായ ഭൂട്ടാനെയും പുതിയ തീരുമാനം ബാധിച്ചേക്കും. നേപ്പാളി​​​െൻറ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ്​ ഇന്ത്യ.

Tags:    
News Summary - Nepal ban on high denomination currency will help India- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.