സിംഗപ്പൂരിൽ 4800ഓളം ഇന്ത്യക്കാർക്ക്​ കോവിഡ്​ 

സിംഗപ്പൂർ: 4800 ഓളം ഇന്ത്യക്കാർക്ക്​ സിംഗപ്പൂരിൽ കോവിഡ്​ 19 രോഗബാധ സ്​ഥിരീകരിച്ചതായി ഇന്ത്യൻ ഹൈകമീഷനർ ജാവേദ്​ അഷ്​റഫ്​ അറിയിച്ചു. ഡോർമെറ്ററികളിൽ താമസിക്കുന്ന ജോലിക്കാർക്കാണ്​ ഏപ്രിൽ അവസാനത്തോടെ​ രോഗബാധ സ്​ഥിരീകരിച്ചത്​. ചെറിയ രീതിയിൽ മാത്രമാണ്​ ഇന്ത്യക്കാരായ തൊഴിലാളികൾക്ക്​ രോഗബാധ കണ്ടെത്തിയതെന്നും ഇവരുടെ ആരോഗ്യ നില തൃപ്​തികരമാണെന്നും അദ്ദേഹം പറഞ്ഞു.  

സിംഗപ്പൂരിൽ ഇതുവരെ 18,205 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 18 മരണവും ഇതുവരെ റിപ്പോർട്ട്​ ചെയ്​തതായി സിംഗപ്പൂർ ആരോഗ്യമന്ത്രാലയം അറിയിച്ചു. 

സിംഗപ്പൂരിൽ നിന്നും ഇന്ത്യയിലേക്ക്​ മടങ്ങിവരാനായി വിദ്യാർഥികൾ അടക്കം 3500 ഓളം പേരാണ്​ ഹൈകമീഷനിൽ രജിസ്​റ്റർ ചെയ്​തിരിക്കുന്നത്​. ഇതിൽ വിനോദസഞ്ചാരത്തിനെത്തിയവരും ബിസിനസ്​ ആവശ്യത്തിന്​ പോയവരും സന്ദർശനത്തിന്​ ​േപായവരും ഉൾപ്പെടുന്നു​. സിംഗപ്പൂരിൽ കുടുങ്ങിയ വിദ്യാർഥികളിൽ മിക്കവരും കോഴ്​സ്​ തീർന്നതിന്​ ശേഷം ലോക്​ഡൗൺ മൂലം നാട്ടിലെത്താൻ സാധിക്കാത്തവരാണ്​. ക്ഷേത്രത്തിലെ ചടങ്ങിന്​ സിംഗപ്പൂരിലെത്തിയ 55 ഓളം ഹിന്ദു പുരോഹിതൻമാരും മടങ്ങിവരാനായി രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​. ​

രോഗബാധ സ്​ഥിരീകരിച്ച ഇന്ത്യക്കാരിൽ 90 ശതമാനവും ജോലിക്കാരാണ്​. ഇവരിൽ ഭൂരിഭാഗം പേരും ഡോർമെറ്ററികളിലാണ്​ താമസിക്കുന്നത്​. രണ്ടു ഇന്ത്യക്കാരാണ്​ കോവിഡ്​ ബാധിച്ച്​ സിംഗപ്പൂരിൽ ഇതുവരെ മരിച്ചത്​. ഒരാൾ ഹൃദയസംബന്ധ രോഗമുള്ള വ്യക്തിയായിരുന്നു. ഒരാൾ കോവിഡ്​ ചികിത്സക്കെത്തിയ​ ആശുപത്രിയിൽവെച്ച്​ ആത്മഹത്യ ചെയ്യുകയായിരുന്നു. 


 

Tags:    
News Summary - Nearly 4,800 Indians In Singapore COVID 19 Positive -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.