അഴിമതികേസ്​: നവാസ്​ ശരീഫ​ും മകളും പ്രതികൾ

ഇസ്​ലാമാബാദ്​: അഴിമതിക്കേസിൽ പുറത്താക്കപ്പെട്ട പാക്​ പ്രധാനമന്ത്രി നവാസ്​ ശരീഫിനും  മകൾ മർയമിനും അവരുടെ  ഭർത്താവ്​ റിട്ട. ലഫ്​റ്റനൻറ്​ മുഹമ്മദ്​ സഫ്​ദറിനും എതിരെ പാക്​ അഴിമതിവിരുദ്ധ കോടതി കുറ്റം ചുമത്തി. 67 കാരനായ ശരീഫിനും കുടുംബത്തിനുമെതിരെ അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട്​ നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ മൂന്നു കേസുകൾ രജിസ്​റ്റർ ചെയ്​തിരുന്നു. അതിൽ ലണ്ടനിലെ അനധികൃത സ്വത്തുമായി ബന്ധപ്പെട്ട കേസിലാണ്​ ഇപ്പോൾ കുറ്റം ചുമത്തിയത്​. 

പാനമ പേപ്പേഴ്​സ്​ പുറത്തുവിട്ട അഴിമതി വിവാദത്തിൽ കുരുങ്ങിയതിനെ തുടർന്ന്​ ജൂലൈ 28ന്​ പാക്​ സുപ്രീംകോടതി​ നവാസ്​ ശരീഫിനെ അയോഗ്യനായി പ്രഖ്യാപിച്ചിരുന്നു. തുടർന്ന്,​ പ്രധാനമന്ത്രിപദത്തിൽനിന്ന്​ അദ്ദേഹം രാജിവെച്ചു​. അർബുദ ബാധിതയായ ഭാര്യ കുൽസൂമി​​െൻറ ചികിത്സാർഥം ലണ്ടനിലായിരുന്ന ശരീഫ​ും മകളും ഭർത്താവും നാട്ടിലെത്തിയതിനുശേഷം കോടതി മുമ്പാകെ ഹാജരായിരുന്നു. പിന്നീട്​ ശരീഫ്​ ലണ്ടനിലേക്കുതന്നെ മടങ്ങി. മർയമും ഭർത്താവും വ്യാഴാഴ്​ച നടന്ന ഹിയറിങ്ങിൽ കോടതിയിൽ ഹാജരായി.

അടിയന്തരസാഹചര്യത്തിൽ വിദേശത്തായതിനാൽ ശരീഫി​​െൻറ അഭാവത്തിൽ അദ്ദേഹത്തിനെതിരെ കുറ്റംചുമത്തരുതെന്ന്​ അഭിഭാഷകൻ ഹരജി നൽകിയിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു. അതുപോലെ, മൂന്നുകേസുകളും ഒന്നായി പരിഗണിക്കണ​െമന്നാവശ്യപ്പെട്ട്​ നൽകിയ ഹരജി കോടതി പരിഗണിക്കുന്നതിനായി മാറ്റിവെച്ചു. ശരീഫിനും ആൺമക്കളായ ഹസ്സൻ, ഹുസൈൻ എന്നിവർക്കുമെതിരെ രണ്ടു കേസുകളിൽ കുറ്റം ചുമത്തിയേക്കുമെന്നാണ്​ റിപ്പോർട്ട്​. 

Tags:    
News Summary - Nawaz Sharif, Daughter Indicted By Pakistani Court Over Corruption Charges–World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.