നായ്പിഡാവ്: വിമത പോരാളികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ രൂക്ഷമാകുന്നതിനിടെ മ്യാന്‍മറില്‍ നിന്ന് റോഹിങ്ക്യന്‍ മുസ് ലിംകളുടെ കൂട്ട പലായനം. അയല്‍ രാജ്യമായ ബംഗ്ലാദേശിലേക്കാണ് റോഹിങ്ക്യകൾ പലായനം ചെയ്യുന്നത്. അതിനിടെ പാലായനം ചെയ്യുന്നവർക്ക് നേരെയും സൈന്യം വെടിയുതിർത്തു. ഇവർ അതിർത്തി കടക്കുമ്പോഴാണ് മോർട്ടാർ ഷെല്ലുകൾ ഉപയോഗിച്ചാണ് സൈന്യം റൊഹീങ്ക്യകളെ ആക്രമിച്ചത്. വെടിവെപ്പിൽ ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്ന് വ്യക്തമല്ല.
സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രത്യക്ഷ പോരാട്ടം നടത്താന്‍ വിമത പോരാളികള്‍ തീരുമാനിച്ചതോടെയാണ് മ്യാൻമാറിൽ സ്ഥിതി വഷളായത്. സംഘര്‍ഷത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഇതില്‍ 12 പേര്‍ സുരക്ഷ ഉദ്യോഗസ്ഥരാണ്. അരാക്കന്‍ റോഹിങ്ക്യ സാല്‍വേഷന്‍ ആര്‍മി എന്ന സംഘടനയാണ് ആക്രമണം നടത്തുന്നത്. ഈ സംഘടനയെ മ്യാന്‍മര്‍ സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. സംഘര്‍ഷത്തെത്തുടര്‍ന്ന് പതിനായിരങ്ങളാണ് മ്യാന്‍മറില്‍ നിന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്യുന്നത്. പലായനം ചെയ്യുന്ന സിവിലിയന്മാര്‍ക്ക് നേരെ മ്യാന്‍മര്‍ പട്ടാളം വെടിയുതിര്‍ത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അഭയാര്‍ഥികളെ സ്വീകരിക്കാന്‍ തയ്യാറല്ലെന്ന നിലപാടിലാണ് ബംഗ്ലാദേശ്. അതിര്‍ത്തിയില്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മ്യാന്‍മറിലെ പടിഞ്ഞാറന്‍ സംസ്ഥാനമായ റഖൈനിലാണ് ഏറ്റവുമധികം സംഘര്‍ഷം നടക്കുന്നത്.
റോഹിങ്ക്യകൾ ബംഗാളിൽനിന്ന് അനധികൃതമായി കുടിയേറിയവരാണെന്നാണ് രാജ്യത്തെ വംശീയവാദികളുടെ ആരോപണം. കടുത്ത പൗരാവകാശധ്വംസനങ്ങൾ നേരിടുന്ന റോഹിങ്ക്യകൾക്കെതിരായ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന് കഴിഞ്ഞ ദിവസം െഎക്യരാഷ്ട്രസഭ മുൻ തലവൻ കോഫി അന്നാൻ മ്യാന്മറിനോട് ആവശ്യപ്പെട്ടിരുന്നു.സംഘർഷത്തിൽ െഎക്യരാഷ്ട്രസഭ ആശങ്ക പ്രകടിപ്പിച്ചു. എല്ലാ കക്ഷികളും അക്രമത്തിെൻറ പാത ഉപേക്ഷിക്കണമെന്നും സിവിലിയന്മാരുടെ സംരക്ഷണം ഉറപ്പാക്കി ക്രമസമാധാനം പുനഃസ്ഥാപിക്കണമെന്നും െഎക്യരാഷ്ട്രസഭ പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ ഒക്ടോബർ മുതലാണ് റോഹിങ്ക്യകൾക്കെതിരായ ആക്രമണം ചെറിയ ഇടവേളക്കുശേഷം രൂക്ഷമായത്. ആക്രമണത്തെതുടർന്ന് 80,000ലധികം പേർ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.