യാംഗൂണ്‍: മ്യാന്മറിലെ സുരക്ഷാ സൈന്യം റോഹിങ്ക്യൻ മുസ്ലിംകളെ ക്രൂരമായി മർദിച്ച സംഭവത്തിൽ നടപടിയെടുത്തതായി മ്യാൻമർ. നവംബറിൽ നടന്ന സംഭവത്തിൽ കുറ്റക്കാരായ സുരക്ഷാ ഉദ്യോഗസ്ഥരെ തടവിലാക്കിയെന്നാണ് മ്യാന്മര്‍ നേതാവ് ഓങ്സാന്‍ സൂകിയുടെ ഒഫീസ് അറിയിച്ചിരിക്കുന്നത്.
റോഹിങ്ക്യകൾ തിങ്ങിപ്പാർക്കുന്ന രാഖൈൻ ഗ്രാമത്തിലാണ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന ക്രുരത അരങ്ങേറിയത്. പുകവലിച്ചു നിൽക്കുന്ന സൈനികൻ മുസ്ലിംകളെ മർദിക്കുന്നത് വിഡിയോയിൽ പകർത്തുന്ന ദൃശ്യം നവമാധ്യമങ്ങളിലുൾപ്പെടെ വ്യാപകമായി പ്രചരിച്ചിരുന്നു.
ഒക്‌ടോബർ മുതൽ വംശീയ ഉൻമൂലനമാണ് ഭരണകൂടത്തിൻറെയും ബുദ്ധ തീവ്രവാദികളുടെയും നേതൃത്വത്തിൽ മ്യാൻമറിൽ തുടർന്നുകൊണ്ടിരിക്കുന്നത്. നവംബറില്‍ പ്രചരിച്ച വീഡിയോ മുന്‍നിര്‍ത്തി മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും സൂക്കിക്കും മ്യാന്മറിനുമെതിരെ വ്യപക വിമര്‍ശനം ഉയര്‍ത്തിയതോടെയാണ് രണ്ട് മാസത്തിന് ശേഷം നടപടിയെടുത്തിരിക്കുന്നത്.
ജനാധിപത്യ നായിക എന്നതടക്കമുള്ള വിശേഷണങ്ങള്‍ ഏറ്റുവാങ്ങിയ സൂചി 1991ല്‍ ആണ് സമാധാന നൊബേലിന് അര്‍ഹയായത്. എന്നാല്‍, റോഹിങ്ക്യന്‍ പ്രശ്നപരിഹാരത്തിന് സൂചി ഒരു തരത്തിലുള്ള മുന്‍കൈയും എടുത്തില്ളെന്ന് നൊബേല്‍ ജേതാക്കള്‍ അടക്കമുള്ളവര്‍ വിമര്‍ശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.