ദുരഭിമാനക്കൊല; മാതാവിന് വധശിക്ഷ

ഇസ്ലാമാബാദ്: കുടുംബത്തിന്‍െറ അനുമതിയില്ലാതെ വിവാഹിതയായ 18കാരിയെ ജീവനോടെ ചുട്ടുകൊന്ന മാതാവിന് വധശിക്ഷ. കഴിഞ്ഞ ജൂണില്‍ നടന്ന സംഭവത്തില്‍, പാക് ഭീകര വിരുദ്ധ കോടതിയാണ് ശിക്ഷ വിധിച്ചത്. ദുരഭിമാനക്കൊലക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്ന നിയമം പാക് പാര്‍ലമെന്‍റ് ഏതാനും മാസം മുമ്പ് പാസാക്കിയിരുന്നു. അതിനുശേഷം ആദ്യമായാണ് ഒരാള്‍ക്ക് കോടതി വധശിക്ഷ വിധിക്കുന്നത്.
സീനത്ത് റഫീഖ് എന്ന 18കാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. മാതാവ് പര്‍വീണ്‍ ബിബിയും സഹോദരനും ചേര്‍ന്ന് സീനത്തിനെ കൊലപ്പെടുത്തുകയായിരുന്നുവത്രെ. കൊല നടത്തിയശേഷം പര്‍വീണ്‍തന്നെയാണ് ഈ വിവരം പൊലീസിനെ അറിയിച്ചത്. കുടുംബത്തിന്‍െറ അഭിമാനം രക്ഷിക്കാന്‍വേണ്ടിയാണ് കൊല നടത്തിയതെന്ന് ഇവര്‍ കോടതിയില്‍ മൊഴി നല്‍കി.

Tags:    
News Summary - Mother sentenced to death for 'honour killing' of daughter Zeenat Bibi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.