ഇസ്രായേല്‍ മുന്‍ പ്രസിഡന്‍റ് കറ്റ്സാവ് ജയില്‍ മോചിതനായി

ജറൂസലം: ബലാത്സംഗം, ന്യായാധിപന്‍െറ ജോലി തടസ്സപ്പെടുത്തല്‍ എന്നീ കേസുകളില്‍ അറസ്റ്റിലായ ഇസ്രായേല്‍ മുന്‍ പ്രസിഡന്‍റ് മോശെ കറ്റ്സാവ് ജയില്‍മോചിതനായി. അഞ്ചുവര്‍ഷത്തെ തടവുശിക്ഷക്കു ശേഷമാണ് മോചനം. സ്ത്രീസംഘടനകളില്‍ നിന്നും ഇടതു രാഷ്ട്രീയ നേതാക്കളില്‍നിന്നും കടുത്ത വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു 71കാരനായ കറ്റ്സാവ്. 

2000 മുതല്‍ 2007 വരെയാണ് ഇദ്ദേഹം ഇസ്രായേലിന്‍െറ എട്ടാമത്തെ പ്രസിഡന്‍റായി അധികാരത്തിലിരുന്നത്. ടൂറിസം വകുപ്പിലെ ജീവനക്കാരിയെ പീഡിപ്പിച്ചെന്ന കേസില്‍ 2010ല്‍ കുറ്റക്കാരനെന്നു കണ്ടത്തെി. അധികാരത്തിലിരിക്കെ താമസസ്ഥലത്തുവെച്ച് രണ്ട് സ്ത്രീകളെ പീഡിപ്പിച്ച കേസിലും ഇദ്ദേഹം കുറ്റക്കാരനെന്നു കണ്ടത്തെിയിരുന്നു.  

ആരോപണങ്ങളെ തുടര്‍ന്ന് കാലാവധി തികക്കാന്‍ രണ്ടാഴ്ച ശേഷിക്കെ കറ്റ്സാവിന് രാജിവെക്കേണ്ടി വന്നു. 2011 മേയിലാണ് ന്യായാധിപന്‍െറ ജോലി തടസ്സപ്പെടുത്തിയതുള്‍പ്പെടെ ഇദ്ദേഹത്തെ ശിക്ഷിച്ചത്.  ശിക്ഷയുടെ ഭാഗമായി രണ്ടുവര്‍ഷം രാവിലെ 10 മുതല്‍ വൈകീട്ട് ആറുമണിവരെ വീട്ടുതടങ്കലില്‍ കഴിയണമെന്ന ഉപാധിയോടെയാണ് മോചനം.  

Tags:    
News Summary - moshe katsav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.