കാബൂൾ: അഫ്ഗാനിസ്താനിൽ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ അപ്രതീക്ഷിത സന്ദർശനം. രാജ്യത്തെ കലുഷിതമായ അന്തരീക്ഷത്തിന് അയവ് വരുത്താൻ സന്ദർശനം വഴിയൊരുക്കുമെന്ന് അദ്ദേഹവുമായുള്ള ചർച്ചക്കുശേഷം അഫ്ഗാൻ വൃത്തങ്ങൾ ശുഭാപ്തി പ്രകടിപ്പിച്ചു. അധികാരമേറ്റശേഷമുള്ള പോംപിയോയുടെ ആദ്യ അഫ്ഗാൻ സന്ദർശനമാണിത്. ഒക്ടോബറിൽ നിശ്ചയിച്ച പാർലമെൻറ് തെരഞ്ഞെടുപ്പും തുടർന്നുള്ള പ്രസിഡൻറ് വോെട്ടടുപ്പും സുഗമമാക്കുന്നതിന് യു.എസ് പിന്തുണയുള്ള അഫ്ഗാൻ പ്രസിഡൻറ് അഷ്റഫ് ഗനിക്ക് ശക്തമായ അന്താരാഷ്ട്ര സമ്മർദമുണ്ട്. സമാധാന ശ്രമങ്ങൾക്ക് വേഗത കൂട്ടാൻ ഇതും കാരണമാണ്.
അതേസമയം, ചർച്ചക്കായുള്ള അഷ്റഫ് ഗനിയുടെ ക്ഷണം നിരസിച്ച താലിബാൻ അമേരിക്കയുമായി നേരിട്ട് സംസാരിക്കാനാണ് താൽപര്യം പ്രകടിപ്പിക്കുന്നത്. എന്നാൽ, ഇത് യു.എസ് അധികാരികൾ നിരന്തരം നിരസിക്കുകയാണ്. വിദേശ സൈനികരെ പൂർണമായും രാജ്യത്തുനിന്ന് പിൻവലിക്കണമെന്നതാണ് താലിബാെൻറ സുപ്രധാന ആവശ്യം. സമയബന്ധിത പിൻവാങ്ങൽ മാത്രമേ സാധ്യമാകൂ എന്നതാണ് നിരീക്ഷക വിലയിരുത്തൽ.
നിലവിൽ 14,000 അമേരിക്കൻ സൈനികർ അഫ്ഗാനിലുണ്ട്. സൗദിയിൽ ഇൗയാഴ്ച നടക്കുന്ന അന്താരാഷ്ട്ര ഇസ്ലാമിക പണ്ഡിത സമ്മേളനത്തിൽ അഫ്ഗാൻ പ്രശ്നപരിഹാരത്തിന് ശ്രമമുണ്ടാകുമെന്ന പ്രതീക്ഷയും പാശ്ചാത്യൻ നിരീക്ഷകർക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.