പാരീസ്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രശസ്ത ആഫ്രിക്കൻ സംഗീതജ്ഞനും സാക്സഫോൺ വിദഗ്ധനുമായ മനു ദിബാംഗോ (86) അന്തരിച്ചു. പാരീസിൽ ചികിത്സയിലായിരുന്ന മനു ദിബാംഗോ മരിച്ച വിവരം അദ്ദേഹത്തിെൻറ ഫേസ്ബുക്ക് പേജിലൂടെയാണ് കുടുംബാംഗങ്ങൾ അറിയിച്ചത്.
കൊറോണ ബാധ നിലനിലൽക്കുന്ന സാഹചര്യത്തിൽ മരണാനന്തര ചടങ്ങുകള്‍ ലളിതമായേ നടത്തുന്നുള്ളൂവെന്നും നിലവിലെ സാഹചര്യങ്ങള്‍ മാറിയ ശേഷം അനുശോചനചടങ്ങ് സംഘടിപ്പിക്കുമെന്നും കുടുംബാംഗങ്ങൾ അറിയിച്ചു.
1972ൽ പുറത്തിറങ്ങിയ സോൾ മക്കോസ എന്ന ആൽബത്തിലൂടെയാണ് ഇമ്മാനുവല്‍ ദിബാംഗോ എന്ന മനു ദിബാഗോ ആഗോളപ്രശസ്തിയിലെത്തിയത്.
ജാസും പരമ്പരാഗത ൈശലിയും ചേർന്ന പാട്ടുകളായിരുന്നു ദിബാംഗോയെ അടയാളെപ്പടുത്തിയത്.
1933ൽ കാമറൂണിലാണ് ദിംബാംഗോ ജനിച്ചത്. ദക്ഷിണാഫ്രിക്കയിലെ ലോഡ്‌സ്മിത്ത് മംബാസോ, അമേരിക്കയിലെ ഹെര്‍ബി ഹാന്‍ഹോക്ക് തുടങ്ങിയ പ്രശസ്ത താരങ്ങളോടൊപ്പം പരിപാടികള്‍ അവതരിപ്പിച്ചു.
മനു ദിബാംഗോ, സോള്‍ മക്കോസ, മക്കോസ മാന്‍ തുടങ്ങിയവയാണ് പ്രധാന ആല്‍ബങ്ങള്‍. ഗാന രചയിതാവ്, സംഗീത സംവിധായകൻ, സാക്സഫോൺ വാദകൻ എന്നീ റോളുകളിലൂടെ ആറു ദശകങ്ങൾ സംഗീതലോകത്ത് മിന്നിനിന്ന താരമായിരുന്നു ദിബാംഗോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.