മാലദ്വീപിൽ യമീൻ അനധികൃതമായി കൈപ്പറ്റിയത്​ കോടികൾ

മാലെ: ചട്ടം ലംഘിച്ച്​ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രസിഡൻറ്​ അബ്​ദുല്ല യമീന്​ 15 ലക്ഷം ഡോളർ(11,01,30,000 രൂപ) ലഭിച് ചതായി അഴിമതി വിരുദ്ധ സമിതി പൊലീസിനെ അറിയിച്ചു. പണം ലഭിച്ചാൽ തെരഞ്ഞെടുപ്പിന്​ 30 ദിവസം മുമ്പ്​ വെളിപ്പെടുത്തണമെന്നാണ്​ ചട്ടം. സെപ്​റ്റംബർ 23ന്​ നടന്ന പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ യമീൻ പരാജയപ്പെട്ടിരുന്നു.

നിരവധി അഴിമതിയാരോപണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും യമീ​​​​െൻറ പേരിലുണ്ട്​. മാലദ്വീപ്​ ഇസ്​ലാമിക്​ ബാങ്കി​​ലെ യമീ​​​​െൻറ സ്വകാര്യ അക്കൗണ്ടിലേക്ക്​ രണ്ടു തവണയായിട്ടാണ്​ ഇത്രയും തുകയെത്തിയതെന്ന്​ കാണിക്കുന്ന രേഖകൾ അൽജസീറ ചാനലിനു ലഭിച്ചു. സെപ്റ്റംബർ അഞ്ചിനും പത്തിനുമാണ്​ പണം അക്കൗണ്ടിലെത്തിയത്​. പിന്നീടത്​ പിൻവലിക്കുകയും ചെയ്​തു.

പണത്തി​​​​െൻറ ഉറവിടത്തെയും ഉപയോഗത്തെയും കുറിച്ച്​ ബാങ്കിൽ അന്വേഷിച്ചപ്പോൾ, പ്രസിഡൻറി​‍​​​െൻറ പേരുപറയാതെ തെരഞ്ഞെടുപ്പിനായി സ്വകാര്യ കമ്പനികളും വ്യക്​തികളും നൽകിയ സംഭാവനയായിരുന്നെന്നാണ്​ വിവരം ലഭിച്ചത്​.

Tags:    
News Summary - Maldives President Yameen 'received million dollars ' before vote- world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.