മാലെ: സെപ്റ്റംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട മുൻ മാലദ്വീപ് പ്രസിഡൻറ് അബ്ദുല്ല യമീനെ കള്ളപ്പണക്കേസിൽ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവ്. കേസിൽ മൊഴി മാറ്റാൻ കൈക്കൂലി നൽകാൻ ശ്രമിച്ചെന്ന് പ്രോസിക്യൂട്ടർ ആരോപിച്ചതിനു പിന്നാലെയാണ് വിചാരണ പൂർത്തിയാകുംവരെ സർക്കാർ കസ്റ്റഡിയിൽ നിലനിർത്താൻ ക്രിമിനൽ കോടതി ഉത്തരവിട്ടത്.
ഉത്തരവ് വന്നയുടൻ തലസ്ഥാനനഗരമായ മാലെക്കു സമീപത്തെ മാഫുഷി ദ്വീപിൽ അബ്ദുല്ല യമീനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. സ്വകാര്യ കമ്പനി സർക്കാർ ഫണ്ടിൽനിന്ന് മോഷ്ടിച്ച തുകയിൽ 10 ലക്ഷം ഡോളർ കള്ളപ്പണമായി കൈപ്പറ്റിയെന്ന് 59 കാരനായ യമീെനതിരെ കഴിഞ്ഞയാഴ്ചയാണ് പ്രോസിക്യൂഷൻ കുറ്റം ചുമത്തിയത്.
രാജ്യത്തിെൻറ പ്രധാന വരുമാന സ്രോതസ്സായ വിനോദസഞ്ചാര മേഖലയിൽനിന്ന് ലഭിച്ച 7.9 കോടി ഡോളർ തട്ടിയ സ്വകാര്യകമ്പനി യമീെൻറ അക്കൗണ്ടിൽ 10 ലക്ഷം ഡോളർ നിക്ഷേപിച്ചെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.