സ്​റ്റാർബക്ക്സ് ബഹിഷ്​കരിക്കാൻ​ മലേഷ്യയിൽ ആഹ്വാനം

കൊലാലംപൂർ: എൽ.ജി.ബി.ടി വിഭാഗത്തി​​​​​െൻറ അവകാശങ്ങൾക്ക്​ പിന്തുണ നൽകിയ സ്​റ്റാർ ബക്​ കോഫീ കമ്പനിയെ ബഹിഷ്​കരിക്കുമെന്ന്​ മലേഷ്യയി​െല മുസ്​ലിം സംഘടന ആഹ്വാനം ചെയ്തു. ഇന്തോനേഷ്യയി​െല യാഥാസ്​ഥിതിക മുസ്​ലിം സംഘടനകൾ സ്​റ്റാർ ബക്കി​െന നേര​െത്ത തന്നെ ബഹിഷ്​കരിച്ചിരുന്നു. 

പരമ്പരാഗത മലായ്​ മുസ്​ലിംകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി മലേഷ്യയിലെ പെർകാസ (700,000 അംഗങ്ങളുള്ള മലേഷ്യൻ മുസ്​ലിം ഗ്രൂപ്പ്​) ​ പ്രചാരണം ആരംഭിച്ചിട്ടുണ്ട്​. ഇന്തോനേഷ്യയിലെ രണ്ടാമത്തെ വലിയ മുസ്​ലിം ഗ്രൂപ്പായ മുഹമ്മദീയ സ്​റ്റാർബക്കി​െന ബഹിഷ്​കരിക്കണമെന്ന്​ ആവശ്യപ്പെട്ടിട്ടു​െണ്ടന്നും അത്​ തങ്ങൾ സ്വീകരിച്ചുവെന്നും പെർകാസ ഗ്രൂപ്പ്​ അറിയിച്ചു. സ്​റ്റാർ ബക്കിന്​ പ്രവർത്തിക്കാനുള്ള ലൈസൻസ്​ റദ്ദാക്കണമെന്ന ആവശ്യവും തങ്ങൾ അംഗീകരിക്കുന്നു​െവന്നും ​െപർകാസ അറിയിച്ചു. 

ഇസ്​ലാമാണ്​ രാജ്യത്തി​​​​​െൻറ ഒൗദ്യോഗിക മതമെന്ന്​ ഭരണഘടന അംഗീകരിക്കുന്നു. ഭരണഘടന​െയ വെല്ലുവിളിക്കുന്നതാണ്​ സ്​റാർബകക്കി​​​​െൻറ നിലപാടെന്നും പെർകാസയുടെ ഇസ്​ലാമികകാര്യ ബ്യൂറോ മേധാവി അമിനി അമീർ അബ്​ദുല്ല പറഞ്ഞു. സ്​റ്റാർ ബക്​ മുനുഷ്യ​​​​​െൻറ സഹജ വാസനക്കും പെരുമാറ്റത്തിനും മതത്തിനും എതിരായ കാര്യങ്ങളെയാണ്​ പ്രോത്​സാഹിപ്പിക്കുന്നത്​. അതുകൊണ്ടാണ്​ തങ്ങൾ എതിർക്കുന്ന​െതന്ന്​ അമിനി അബ്​ദുല്ല പറഞ്ഞു. 

2013ൽ കമ്പനിയുടെ ചെയർമാനും മുൻ സി.ഇ.ഒയുമായ ഹവാർഡ്​ ഷൽട്​സി​​​​​െൻറ എൽ.ജി.ബി.ടി വിഭാഗത്തെ അനുകൂലിക്കുന്ന സംഭാഷണങ്ങളുള്ള വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ്​ മതവിഭാഗങ്ങളുടെ എതിർപ്പ്​ നേരിടേണ്ടി വന്നത്​. സ്വവർഗ വിവാഹത്തെ അനുകൂലിക്കുന്ന പരാമർശങ്ങളായിരുന്നു വിഡിയോയിൽ. എന്നാൽ, എല്ലാ തീരുമാനങ്ങളും സാമ്പത്തികപരമല്ലെന്നാണ്​ ബഹിഷ്​കരണത്തെ കുറിച്ച്​ അ​േദ്ദഹത്തി​​​​​െൻറ പ്രതികരണം. 

സ്വവർഗാനുരാഗികൾ, ഉഭയലിംഗക്കാർ, ട്രാൻസ്​ജെ​േൻറഴ്​സ്​ എന്നിവർക്കെതിരെ മലേഷ്യ, ഇന്തോനേഷ്യ എന്നീ മുസ്​ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ അസഹിഷ്​ണുത നിലനിൽക്കുന്നു​െണ്ടന്ന്​ സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.


 

Tags:    
News Summary - Malaysia boycott Starbucks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.