ക്വാലലംപുർ: ഒരു വലിയ ഒരു കാലയളവിന് ശേഷം മഹാതിർ മുഹമ്മദ് മലേഷ്യൻ പ്രധാനമന്ത്രിയായി ചുമതലയേറ്റെടുക്കുമ്പോൾ അദ്ദേഹത്തിന്‍റെ പിതാവിന്‍റെ നാടായ കേരളത്തിനും അഭിമാനിക്കാം. നിശ്ചയദാർഢ്യത്തിന്‍റെയും കരുത്തിന്‍റെയും പ്രതീകമായിരുന്ന മഹാതിറിന് ഈ ഗുണങ്ങളെല്ലാം ലഭിച്ചത് മുഹമ്മദ് ഇസ്ക്കന്ദർ കുട്ടി എന്ന മലബാറുകാരനിൽ നിന്നാണെന്ന് ചില മലയക്കാരെങ്കിലും അടക്കം പറയും. മലേഷ്യക്കാർ ഇദ്ദേഹത്തേടെ സ്നേഹത്തോടെ മാസ്റ്റർ മുഹമ്മദ് എന്നാണ് വിളിച്ചിരുന്നത്. ഗവൺമെന്‍റ് ഇംഗ്ളീഷ് സ്കൂളിലെ അധ്യാപകനായിരുന്നു അദ്ദേഹം.
എന്നാൽ കേരളത്തിൽ എവിടെ നിന്നാണ് ഇസ്ക്കന്ദർ കുട്ടി മലേഷ്യയിലേക്ക് കുടിയേറിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സത്യം പറഞ്ഞാൽ തന്‍റെ കേരള ബന്ധത്തെക്കുറിച്ച് സംസാരിക്കാൻ പോലും തയാറല്ല മഹാതിർ മുഹമ്മദ്. അതിനേക്കാൾ തായ് വംശജയായ മാതാവ് വാൻ ടെപവാനിനെക്കുറിച്ചാണ് മഹാതിർ വാചാലാനാകുക. പിതാവിന്‍റെ കേരള ബന്ധം മലേഷ്യയിലെ തന്‍റെ രാഷ്ട്രീയ പദവിയുടെ നിറം കെടുത്തുന്നുണ്ടോ എന്നുപോലും മഹാതിർ സംശയിച്ചിരുന്നതായി വേണം അനുമാനിക്കാൻ.
അതേ സമയം, മഹാതിർ മുഹമ്മദിന്‍റെ പിതാവല്ല, പിതാമഹനാണ് കേരളത്തിൽ നിന്ന് കുടിയേറിയത് എന്ന് മഹാതിറിന്‍റെ മകൾ മറിന മഹാതിർ അറിയിച്ചു.
ഏറ്റവുമധികം കാലം ഔദ്യോഗിക പദവി വഹിച്ച പ്രധാനമന്ത്രി എന്ന റെക്കോഡും 1981 മുതൽ 2003 വരെ പ്രധാനമന്ത്രിയായിരുന്ന മഹാതിർ മുഹമ്മദിന്‍റെ പേരിലാണ് കുറിക്കപ്പെട്ടിട്ടുള്ളത്. പ്രധാനമന്ത്രിയായ നജീബ് റസാഖിനെ പരാജയപ്പെടുത്തിയാണ് മഹാതിർ നയിക്കുന്ന പ്രതിപക്ഷം ഇത്തവണ ഭൂരിപക്ഷം കരസ്ഥമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.