അഫ്ഗാൻ ജയിലിൽ 18 മണിക്കൂർ നീണ്ട വെടിവെപ്പ്; 29 പേർ കൊല്ലപ്പെട്ടു

ജലാലാബാദ്: അഫ്ഗാനിസ്താനിലെ ജലാലാബാദിലെ ജയിലിൽ തുടർന്ന വെടിവെപ്പ് അവസാനിച്ചു. നാൻഗർഹർ ജയിലിൽ അഫ്ഗാൻ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുള്ള വെടിവെപ്പാണ് 18 മണിക്കൂറിന് ശേഷം അവസാനിച്ചത്. 

ഏറ്റുമുട്ടലിൽ 29 പേർ കൊല്ലപ്പെട്ടതായും 50 പേർക്ക് പരിക്കേറ്റതായും സുരക്ഷാ മന്ത്രാലയം വക്താവ് ഫവാദ് അമാൻ അറിയിച്ചതായി ടോലോ ന്യൂസ് റിപ്പോർട്ട് ചെയ്തു. 

ജയിലിൽ പരിശോധന നടത്തിയതിന് പിന്നാലെയാണ് തീവ്രവാദികൾ സുരക്ഷാ സേനക്ക് നേരെ ആക്രമണം നടത്തിയത്. തടവുപുള്ളികളെ കൂടാതെ ജയിൽ സുരക്ഷാ അംഗങ്ങൾ, അഫ്ഗാൻ സുരക്ഷാ സേനാംഗങ്ങൾ, സിവിലിയൻമാർ എന്നിവരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും.  

ഞായറാഴ്ചയാണ് സ്ഫോടകവസ്തുക്കൾ നിറച്ചെത്തിയ തീവ്രവാദികളുടെ വാഹനം ജയിൽ കവാടത്തിൽ പൊട്ടിത്തെറിച്ചത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഐ.എസ്. ഏറ്റെടുത്തു.

Tags:    
News Summary - long fight between Afghan forces, terrorists; 29 killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.