ബാലിയിൽ അഗ്നിപർവതം പൊട്ടത്തെറിക്കുമെന്ന ഭീതിയിൽ 35,000 പേരെ ഒഴിപ്പിച്ചു

ജക്കാർത്ത: ഇൻഡോനേഷ്യയിലെ ബാലിയിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചേക്കുമെന്ന് മുന്നറിയിപ്പ്. കിഴക്കൻ ബാലിയിലെ മൗണ്ട് അഗംഗ് അഗ്നിപർവതമാണ് പൊട്ടിത്തെറി മുന്നറിയിപ്പുകൾ നൽകിയത്. മുന്നറിയിപ്പിനെ തുടർന്ന് 35,000 പേരെ ഒഴിപ്പിച്ചു.  അഗ്നിപർവതമുഖത്തിന്‍റെ 12 കിലോമീറ്റർ ചുറ്റളവിൽ ആളുകൾ എത്തുന്നതിന് വിലക്കുണ്ട്.

അതേസമയം, സംഭവം വിമാന സർവീസുകളെ ഇതുവരെ ഇത് ബാധിച്ചിട്ടില്ല. കിഴക്കൻ ബാലിയിലെ ഈ സജീവ അഗ്നിപർവതം ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ സജീവ അഗ്നിപർവതങ്ങളുള്ള രാജ്യമാണ് ഇന്തോനേഷ്യ. 1963നും 64നും ഇടയ്ക്ക് മൗണ്ട് അഗംഗ് പലതവണ പൊട്ടിത്തെറിച്ച് ആയിരത്തിലധികം പേർ മരിച്ചിരുന്നു. 130 അഗ്നിപർവതങ്ങളാണ് ഇപ്പോൾ ഇൻഡോനേഷ്യയിൽ ഉള്ളത്.

Tags:    
News Summary - At least 35,000 people were evacuated by fear of volcanic eruptions in Bali-india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.