അഫ്ഗാനിലെ ലഷ്കർഗാഹിലുണ്ടായ സ്ഫോടനത്തിൽ ഒരു മരണം

കാബൂൾ: ഹെൽമന്ദ് പ്രവിശ്യയിലെ ലഷ്കർഗാഹ് നഗരത്തിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അഞ്ചു പേർക്ക് പരിക്കേറ്റു. അതിർത്തി പൊലീസ് സേന കമാന്‍റർ സഹീറുൽ മുക്ബിലാണ് കൊല്ലപ്പെട്ടത്. സ്ഫോടക വസ്തു സൂക്ഷിച്ചിരുന്ന ട്രക്ക് കണ്ടെത്തിയത് മുക്ബിലാണ്.

ലഷ്കറെ നഗരത്തിന് സമീപമുള്ള പൊലീസ് ഒൗട്ട് പോസ്റ്റിൽ കാർ ബോംബ് സ്ഫോടനമാണ് നടന്നതെന്ന് പ്രവിശ്യ സർക്കാർ വക്താവ് അറിയിച്ചു. അഞ്ച് മാസമായി നിരവധി ആക്രമണങ്ങളാണ് ഹെൽമന്ദ് പ്രവിശ്യയിൽ നടക്കുന്നത്. പ്രവി‍ശ്യയുടെ പല ഭാഗങ്ങളിലും താലിബാന്‍റെ സാന്നിധ്യമുള്ളതായും റിപ്പോർട്ടുണ്ട്.

Tags:    
News Summary - Lashkargah City blast kills one, injures five-World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.