Posted On
date_range Updated On
date_range ജപ്പാനിൽ ആനിമേഷൻ സ്റ്റുഡിയോക്ക് അക്രമി തീയിട്ടു; 23 മരണം
ടോക്കിയോ: ജപ്പാനിലെ ക്യോട്ടോയിൽ ആനിമേഷൻ സ്റ്റുഡിയോ അക്രമി തീയിട്ടതിനെ തുടർന്ന് 23 പേർ വെന്തു മരിച്ചു. മുപ്പതോളം പേർക്ക് പരിക്കേറ്റു. ഏറെ ആളുകൾ കെട്ടിടത്തിനുള്ളിൽ കുടുങ്ങികിടക്കുന്നതായാണ് വിവരം. ക്യോട്ടോ അഗ്നിരക്ഷാ സേനയാണ് ഇക്കാര്യമറിയിച്ചത്.
ഇന്ന് രാവിലെ 10.35ന് സഹായം അഭ്യർഥിച്ച് ഫോൺ ലഭിച്ചതായും തുടർന്ന് ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചുവെന്നും ക്യോട്ടോ അഗ്നിരക്ഷാസേന അറിയിച്ചു. 41കാരനായ വ്യക്തിയാണ് അക്രമിയെന്നും ഇയാൾ കെട്ടിടത്തിന് പെട്രോൾ ഒഴിച്ച് ബോധപൂർവ്വം തീയിടുകയായിരുന്നുവെന്നുമാണ് വിവരം.
എന്നാൽ ഇയാളെ കുറിച്ചോ അക്രമത്തിൻെറ ഉദ്ദേശം സംബന്ധിച്ചോ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.