മൂസില്‍ പോരാട്ടം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ടു

ബഗ്ദാദ്: മൂസിലില്‍ ഐ.എസിനെതിരായ ഇറാഖി സൈന്യത്തിന്‍െറ പോരാട്ടം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഇറാഖി കുര്‍ദിഷ് ചാനല്‍ റുവാദോവിന്‍െറ വനിത റിപ്പോര്‍ട്ടര്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു. 30കാരിയായ ശിഫ ഗാര്‍ദിയാണ് റോഡരികില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടത്. പ്രബല റിപ്പോര്‍ട്ടറെയാണ് നഷ്ടപ്പെട്ടതെന്ന് ചാനല്‍ അധികൃതര്‍ പറഞ്ഞു. ആക്രമണത്തില്‍ ചാനല്‍ ക്യാമറാമാന്‍ യൂനിസ് മുസ്തഫക്ക് പരിക്കേറ്റു.

Tags:    
News Summary - Kurdish journalist killed by roadside bomb in Mosul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.