അമ്മാൻ: ജോർദാൻ- ഇസ്രായേൽ അതിർത്തിയിൽ ചാവുകടലിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ സ്കൂൾ ബസ് ഒലിച്ചുപോയി 18 പേർ മരിച്ചു. മരിച്ചവരിൽ അധികവും 14 വയസിനു താഴെയുള്ള സ്കൂൾ കുട്ടികളാണ്. ചാവുകടലിലേക്ക് കുട്ടികളും അധ്യാപകരും വിനോദയാത്ര പോയതായിരുന്നു. 37 കുട്ടികളും ഏഴ് ജീവനക്കാരുമാണ് സ്കൂൾ ബസിലുണ്ടായിരുന്നത്.
11 പേർക്ക് ദുരന്തത്തിൽ പരിക്കേറ്റു. 34 പേരെ രക്ഷപ്പെടുത്താനും സാധിച്ചതായി അധികൃതർ അറിയിച്ചു. മരണസംഖ്യ കൂടാൻ സാധ്യതയുെണ്ടന്ന് അധികൃതർ പറയുന്നു. ജോർദാെൻറ അപേക്ഷപ്രകാരം രക്ഷാപ്രവർത്തനത്തിനായി ഹെലികോപ്റ്ററുകൾ അയച്ചിട്ടുണ്ടെന്ന് ഇസ്രായേൽ അധികൃതർ പറഞ്ഞു.
പ്രാധാനപ്പെട്ട വിനോദ കേന്ദ്രങ്ങളിലൊന്നാണ് ചാവുകടൽ. എന്നാൽ പ്രദേശത്ത് എപ്പോഴും വെള്ളപ്പൊക്ക സാധ്യതയുള്ളതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.