ടോേക്യാ: ചിത്രകലയിലെ അത്ഭുതമാണ് ലിയനാഡോ ഡാവിഞ്ചിയുെട മൊണാലിസ. മൊണാലിസയെ ഫുഡ് ആര്‍ട്ടിലൂടെ പുനര്‍ജനിപ്പിച്ചിരിക്കുകയാണ് ജപ്പാനിലെ പാചക പരിശീലന കേന്ദ്രത്തിലെ വിദ്യാര്‍ഥികള്‍. ഫുക്കുവോക്കയിലെ വിദ്യാര്‍ഥികളാണ് 2000 ബ്രഡ് കഷണങ്ങള്‍കൊണ്ട് മൊണാലിസയുടെ രൂപം തീർത്തത്.
ക്യൂലിനറി സ്കൂളിെൻറ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് മൊണാലിസക്ക് പുതുരൂപം നല്‍കിയത്. 30 വിദ്യാര്‍ഥികള്‍ രണ്ട് മാസമെടുത്താണ് രൂപം തീര്‍ത്തത്. 7.8 അടി നീളവും 1.5 മീറ്റര്‍ വീതിയും ബ്രഡില്‍ തീര്‍ത്ത രൂപത്തിനുണ്ടെന്ന് ജപ്പാന് ന്യൂസ് റിപ്പോർട്ട് ചെയ്തു. കറുപ്പും വെളുപ്പും നിറഞ്ഞ ബ്രഡിെൻറ കഷണങ്ങളാണ് ഉപയോഗിച്ചത്.
പ്ലൈവുഡിെൻറ ഷീറ്റില്‍ മൊണാലിസയുടെ ചിത്രം വരച്ച ശേഷം ബ്രഡ് സ്ലൈസുകള്‍ ഇതിനോട് ചേര്‍ക്കുകയായിരുന്നു. വിവിധ തരത്തില്‍ ടോസ്റ്റ് ചെയ്തശേഷമാണ് ബ്രഡിെൻറ വ്യത്യസ്തമായ നിറങ്ങള്‍ ഉപയോഗിച്ചതെന്ന് വിദ്യാര്‍ഥിയായ അകാരി നഗാട്ട പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.