ട്രെയിൻ 20 സെക്കൻറ്​ നേരത്തെപോയി; ഖേദം പ്രകടിപ്പിച്ച്​ റെയിൽവേ

ടോക്കിയോ: ട്രെയിൻ 20 സെക്കൻറ്​ നേരത്തെ പോയതിന്​ ജപ്പാനിൽ റെയിൽവേ കമ്പനി യാത്രക്കാരോട്​ മാപ്പുചോദിച്ചു. സുകുബ എക്​സ്​പ്രസാണ്​ തീരുമാനിച്ചതിലും 20 സെക്കൻറ്​ നേരത്തെ പോയത്​. ചൊവ്വാഴ്​ചയായിരുന്നു​ സംഭവം. 

മിനാമി-നഗരേയമ സ്​റ്റേഷനിൽ കൃത്യ സമയത്ത്​ (9:43:40 ന്​)എത്തിയ ട്രെയിൻ ഒരു മിനുട്ട്​ കഴിഞ്ഞ്​ 9:44:40നായിരുന്നു യാത്ര പുറപ്പെടേണ്ടത്​. എന്നാൽ 20 സെക്കൻറ്​ നേരത്തെ 9:44:20ന്​ ട്രെയിൽ സ്​റ്റേഷനിൽ നിന്ന്​ പുറപ്പെട്ടു. തുടർന്നാണ്​ റെയിൽവേ ഒാപ്പറേറ്ററായ സ്വകാര്യ കമ്പനി ഖേദം പ്രകടിപ്പിച്ചത്​​. 

ഇൗ പ്രശ്​നം യാത്രക്കാർ ശ്രദ്ധിക്കുകയോ പരാതി നൽകുകയോ ചെയ്​തിട്ടില്ല. എന്നാൽ പ്രശ്​നം ഗുരുതരമാണെന്ന്​ കരുതുന്ന ഒാപ്പറേറ്റർ മാപ്പ്​ അപേക്ഷിക്കുകയായിരുന്നു. ഇത്തരം പ്രശ്​നങ്ങൾ ഒഴിവാക്കാൻ നടപടി ക്രമങ്ങൾ കൃത്യമായി പാലിക്കണമെന്ന്​ റെയിൽവേ ജീവനക്കാരോട്​ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്പനി മാപ്പപേക്ഷയിൽ അറിയിച്ചു. 

അകിഹബറ സ്​റ്റേഷനിൽ നിന്ന്​ ടോക്കിയോയിലേക്കുള്ളതാണ്​ ട്രെയിൻ. ഒരു മണിക്കൂറാണ്​ യാത്രാ ​ൈദർഘ്യം. ആർക്കെങ്കിലും ട്രെയിനിൽ കയറാൻ സാധിച്ചില്ലെങ്കിൽ നാലു മിനുട്ടിനു ശേഷം മാത്രമേ ഇതേ വഴിക്ക്​ വീണ്ടും ട്രെയിൻ ലഭിക്കൂ. ട്രെയിൻ സർവീ​സി​​െൻറ ചെറിയ പിഴവുകൾ പോലും ജനങ്ങളെ ബാധിക്കുമെന്നും വാർത്ത റിപ്പോർട്ട്​ ചെയ്​ത സോറ ന്യൂസ്​ 24 വിവരിക്കുന്നു. 
 

Tags:    
News Summary - Japan railway apologises after train leaves 20 seconds early - World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.