മ്യാന്മറിൽ ത​ട​വി​ലാ​യ റോ​യി​േ​ട്ട​ഴ്​​സ്​ റി​പ്പോ​ർ​ട്ട​ർ​മാ​ർ അ​പ്പീ​ൽ ന​ൽ​കും

യാ​ം​ഗോ​ൻ: റോ​ഹി​ങ്ക്യ കൂ​ട്ട​ക്കൊ​ല റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​തി​ന്​ മ്യാ​ന്മ​റി​ൽ ഏ​ഴ​ു​വ​ർ​ഷം ത​ട​വി​ന്​ ശി​ക്ഷി​ക്ക​പ്പെ​ട്ട റോ​യിേ​ട്ട​ഴ്​​സ്​ റി​പ്പോ​ർ​ട്ട​ർ​മാ​രാ​യ വാ ​ലോ​ണും (32) ക്യോ ​സോ ഉൗ​യും (28) അ​പ്പീ​ൽ ന​ൽ​കു​മെ​ന്ന്​ അ​ഭി​ഭാ​ഷ​ക​ൻ കി​ങ്​ മോ​ങ്​ സോ ​അ​റി​യി​ച്ചു. അ​വ​സാ​ന തീ​യ​തി​യാ​യ ശ​നി​യാ​ഴ്​​ച​ക്ക​കം അ​പ്പീ​ൽ ന​ൽ​കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ടെ​ന്ന്​ അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി.

സ്വ​ത​ന്ത്ര മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​നെ​തി​രാ​യ വി​ധി​യാ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി ഇ​രു​വ​രെ​യും വി​ട്ട​യ​ക്കാ​ൻ ഒാ​ങ്​ സാ​ൻ സൂ​ചി​യു​ടെ സ​ർ​ക്കാ​റി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും അ​വ​ർ ചെ​വി​ക്കൊ​ണ്ടി​രു​ന്നി​ല്ല. അ​തേ​സ​മ​യം, മ്യാ​ന്മ​ർ പ്ര​സി​ഡ​ൻ​റ്​ ഇ​രു​വ​ർ​ക്കും മാ​പ്പു​ന​ൽ​കി​യേ​ക്കു​മെ​ന്ന്​ സൂ​ച​ന​യു​ണ്ട്.

എ​ന്നാ​ൽ, അ​പ്പീ​ലു​മാ​യി മു​ന്നോ​ട്ടു​പോ​വു​ക​യാ​ണെ​ന്നും ഇൗ ​നാ​ട്ടി​ൽ എ​ന്തും സം​ഭ​വി​ക്കാ​മെ​ന്ന​തി​നാ​ൽ ഒ​ന്നും പ​റ​യാ​നാ​വി​ല്ലെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ പ​റ​ഞ്ഞു.

Tags:    
News Summary - Jailed Myanmar Reuters reporters to file appeal -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.