ക്രിസ്മസ്​ ദിനത്തിൽ ഇസ്രായേലിനെതിരെ 'സാന്താക്ലോസ്' ​മാർച്ച്​

തെൽഅവീവ്​: ക്രിസ്മസ്​ ദിനത്തിൽ ഇസ്രായേലിനെതിരെ സാന്താക്ലോസ്​മാർച്ചുമായി ഒരു വിഭാഗം പ്രതിഷേധക്കാർ. കഴിഞ്ഞ ദിവസം വടക്കൻ ബെത് ലഹേമിനടുത്താണ്​ അഞ്ച്​മാധ്യമ പ്രവർത്തകരും വിദേശികളും അടങ്ങിയവർ മാർച്ച്​നടത്തിയത്​.

ക്രിസ്തുവി​​െൻറ ജൻമസ്​ഥലത്ത് ക്രിസ്മസ്​ആഘോഷിക്കാൻ ​മേഖലയിലെ ചെക്പോയിൻറ്​തുറന്ന്​ നൽകണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം​. ഇസ്രായേലി​​െൻറ ഭീകരതയും അധിനിവേശവും അവസാനിപ്പിക്കണമെന്ന ബാനർ ഉയർത്തി സാന്താക്ലോസി​​െൻറ വേഷമണിഞ്ഞായിരുന്നു ​പ്രതിഷേധക്കാർ എത്തിയത്​.

അതേസമയം കല്ലെറിഞ്ഞെന്നാരോപിച്ച് പ്രകടനം നടത്തിയവർക്കുനേരെ  ഇസ്രയേൽ സൈന്യം റബ്ബർ ബുള്ളറ്റും ടിയർ ഗ്യാസും പ്രയോഗിച്ചെന്നും ഇവർക്ക്​പരിക്കേറ്റെന്നും വാർത്ത ഏജൻസി റിപ്പോർട്ട്​ ചെയ്തു.

 

 

Tags:    
News Summary - Israeli forces suppress Bethlehem’s ‘Santa Claus march

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.