ഗസ്സ: ഗസ്സയിലെ ഖാൻ യൂനിസ് എന്ന പ്രദേശത്തിന് കിഴക്കെ അതിരിലാണ് ദൃശ്യം. ഇസ്രായേൽ കെട്ടിയുണ്ടാക്കിയ കമ്പിവേലിക്കടുത്ത് ഒരാൾ വെടിയേറ്റ് രക്തംവാർന്ന് കിടക്കുന്നു. പ്രതിഷേധക്കാർക്കിടയിൽനിന്ന് ഒരു നഴ്സ് പരിക്കേറ്റയാൾക്കുനോരെ മരുന്നുമായി ഒാടിയെത്തുന്നു.
വെള്ള വസ്ത്രമണിഞ്ഞ, നഴ്സാണെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാകുന്ന അവർ ഇസ്രായേലി സേനയെ നോക്കി താൻ ശുശ്രൂഷക്ക് വരുകയാണെന്ന് ആംഗ്യം കാണിക്കുന്നുണ്ട്. എന്നാൽ, അതൊന്നും ചോരകണ്ട് കൊതിതീർന്ന ഒരു ഇസ്രായേൽ സേനാംഗം ശ്രദ്ധിച്ചില്ല. അയാൾ 21കാരിയായ ആ നഴ്സിന് േനരെ വെടിയുതിർത്തു. വയറ്റിൽ വെടിയേറ്റ് വീണ ആ പെൺകുട്ടി മരിച്ചുവീണു.
റസാൻ അൽ നജ്ജാർ എന്നായിരുന്നു ആ നഴ്സിെൻറ പേര്. ലോകം നിരവധി തവണ അവരെ ചിത്രങ്ങളിലൂടെ കണ്ടിട്ടുണ്ട്. പ്രതിഷേധം ആളിക്കത്തുന്ന ഫലസ്തീൻ തെരുവിൽ, പരിക്കേറ്റവർക്കിടയിൽ പഞ്ഞിക്കെട്ടുകളുമായി ചോരയൊപ്പി അവരുണ്ടാകും. മരിച്ചുവീഴാനിരിക്കുന്ന നിരവധിപേർക്ക് അവർ അവസാന ആശ്വാസം നൽകി. പലപ്പോഴും റസാനും അതിക്രമങ്ങൾക്കിടയിൽ പരിക്കേറ്റു. എങ്കിലും ഇസ്രായേൽ സൈന്യത്തിെൻറ വെടിയുണ്ടകൾ തലങ്ങുംവിലങ്ങും സഞ്ചരിക്കുന്ന രണാങ്കണത്തിൽനിന്ന് അവർ പിന്മാറിയില്ല.
ഇന്നിപ്പോൾ ഫലസ്തീനികളുടെയും അവരെ സ്നേഹിക്കുന്നവരുടെയും മനസ്സിൽ റസാൻ അൽ നജ്ജാർ അനശ്വര സ്മരണയായിത്തീർന്നിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധിപേരാണ് സമൂഹ മാധ്യമങ്ങളിൽ ഗസ്സയുടെ ഇൗ രക്തതാരകത്തിന് അഭിവാദ്യമർപ്പിച്ച് രംഗത്തുവന്നത്. ആയിരക്കണക്കിനാളുകളാണ് റസാെൻറ ഖബറടക്ക ചടങ്ങുകൾക്ക് സന്നിഹിതരായി. കഴിഞ്ഞ മാർച്ച് 30 മുതൽ ആരംഭിച്ച പ്രക്ഷോഭത്തിെൻറ ഭാഗമായാണ് ഇൗ വെള്ളിയാഴ്ചയും ഫലസ്തീനികളുടെ പ്രതിഷേധമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.