ഫലസ്തീന്‍ ബാലനെ മനുഷ്യ കവചമാക്കുന്ന ഇസ്രായേല്‍ സൈനികരുടെ വിഡിയോ പുറത്ത്

വെസ്റ്റ്ബാങ്ക്: ഫലസ്തീന്‍ ബാലനെ ഇസ്രായേല്‍ അധിനിവേശ സൈന്യം മനുഷ്യ കവചമായി ഉപയോഗിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്ത്. വെള്ളിയാഴ്ച്ച കഫര്‍ ഖദൂമില്‍ നടന്ന ഫലസ്തീനികളുടെ പ്രതിഷേധ പ്രകടനത്തിനുനേരെ ആക്രമണം അഴിച്ചുവിടുന്നതിനിടെയാണ് ഇസ്രായേല്‍ ഏഴ് വയസ്സുകാരനായ മുഅ്മിന്‍ മുറാദ് മഹ്മൂദ് ശത്‌വി എന്ന ബാലനെ മനുഷ്യ കവചമാക്കിയത്​.

Full View

ഇസ്രായേലി മനുഷ്യാവകാശ സംഘടനയായ ബേത്ത്‌സലേമാണ് വീഡിയോ പുറത്തുവിട്ടത്.  ഇസ്രായേല്‍ സൈനികര്‍ പിടികൂടി സുരക്ഷക്ക് വേണ്ടി സൈനികരുടെ മുന്നില്‍ നിര്‍ത്തിയത്. കഫര്‍ ഖദൂമില്‍ താമസിക്കുന്നവരും ഇസ്രായേലി സാമൂഹിക പ്രവര്‍ത്തകരും ഗ്രാമത്തിലെ വടക്കുഭാഗത്തുള്ള ഇസ്രായേലി ചെക്‌പോയിന്റ് ലക്ഷ്യമാക്കി പ്രതിഷേധ പ്രകടനം നയിച്ചു പോകുന്നതിനിടെയായിരുന്നു സംഭവം.

 

Tags:    
News Summary - israel make human sheild to palestine child

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.