ഫ​ല​സ്​​തീ​ൻ ഗ​വ​ർ​ണ​റെ ഇ​സ്രാ​യേ​ൽ അ​റ​സ്​​റ്റ്​ ചെ​യ്​​തു

ജ​റൂ​സ​ലം: കി​ഴ​ക്ക​ൻ ജ​റൂ​സ​ല​മി​ലെ ഫ​ല​സ്​​തീ​നി ഗ​വ​ർ​ണ​ർ അ​ദ്​​നാ​ൻ ഖീ​തി​നെ ഇ​സ്രാ​യേ​ൽ അ​റ​സ്​​റ്റ്​ ചെ​യ്​​തു. അ​ധി​നി​വി​ഷ്​​ട വെ​സ്​​റ്റ്​​ബാ​ങ്കി​ൽ അ​ക്ര​മ​ങ്ങ​ൾ​ക്ക്​ പ്രേ​രി​പ്പി​ച്ചു​വെ​ന്നാ​രോ​പി​ച്ചാ​ണ്​ അ​റ​സ്​​റ്റ്​ എ​ന്ന്​ ഫ​ല​സ്​​തീ​ൻ ലി​ബ​റേ​ഷ​ൻ ഒാ​ർ​ഗ​നൈ​സേ​ഷ​ൻ അ​റി​യി​ച്ചു.

കി​ഴ​ക്ക​ൻ ജ​റൂ​സ​ല​മി​ലെ അ​യ​ൽ​പ്ര​ദേ​ശ​മാ​യ ബൈ​ത്​ ഹ​നീ​ന​യി​ൽ​വെ​ച്ച്​ ശ​നി​യാ​ഴ്​​ച വൈ​കീ​ട്ടാ​യി​രു​ന്നു അ​റ​സ്​​റ്റ്. ഞാ​യ​റാ​ഴ്​​ച രാ​വി​ലെ അ​ദ്ദേ​ഹ​ത്തെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

ജ​റൂ​സ​ല​മി​ലെ ഫ​ല​സ്​​തീ​നി​ക​ളു​ടെ സാ​ന്നി​ധ്യം ഇ​ല്ലാ​താ​ക്കാ​നു​ള്ള ഇ​സ്രാ​യേ​ലി​​​െൻറ ശ്ര​മ​ത്തി​​​െൻറ തു​ട​ക്ക​മാ​ണ്​ അ​റ​സ്​​റ്റെ​ന്ന്​ പി.​എ​ൽ.​ഒ വ​ക്​​താ​വ്​ കു​റ്റ​പ്പെ​ടു​ത്തി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ ഇ​സ്രാ​യേ​ൽ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Tags:    
News Summary - Israel arrests PA’s Jerusalem governor in Beit Hanina -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.