യു.എന്നിന് ​ഫണ്ട് നൽകില്ല -ഇസ്രായേൽ

തെല്‍അവീവ്: ഫലസ്തീനിലെ കിഴക്കന്‍ ജറുസലമിലെയും വെസ്റ്റ്ബാങ്കിലെയും അനധികൃത കുടിയേറ്റങ്ങളെ അപലപിക്കുന്ന പ്രമേയം യു.എന്നിൽ പാസായതിന്​ പിന്നാലെ പ്രതികാര നടപടികളുമായി ഇസ്രായേൽ. ഐക്യ രാഷ്ട്രസഭയുമായുള്ള ബന്ധം പുന:പരിശോധിക്കുമെന്നും ഇനിമുതല്‍ സംഭാവനകള്‍ നല്‍കില്ലെന്നുമാണ് ഇസ്രായേൽ പ്രസിഡൻറ് ബെന്യാമിന്‍ നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നത്​.  

ഫലസ്തീന്‍ അധിനിവേശ ഭൂമിയില്‍ ഇസ്രായേല്‍ നടത്തുന്ന കുടിയേറ്റം ഉടന്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം കഴിഞ്ഞ ദിവസമാണ്​ യു.എൻ രക്ഷാസമിതി പാസാക്കിയത്. അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പരോക്ഷ പിന്തുണയോടെ പാസായ പ്രമേയത്തെ ഇസ്രായേല്‍ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. സിറിയയില്‍ ലക്ഷക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുമ്പോള്‍ മൗനം പാലിച്ച രക്ഷാസമിതിയാണ് തങ്ങള്‍ക്കെതിരെ പ്രമേയം കൊണ്ടുവന്നതെന്നാണ്​ ഇസ്രയേലി​​െൻറ പ്രതികരണം.

പ്രമേയം പാസായത് ഇസ്രായേലിന് നയതന്ത്ര തലത്തില്‍ കനത്ത തിരിച്ചടിയായിരുന്നു. നടപടിയെ ലജ്ജാകരം എന്ന് വിശേഷിപ്പിച്ച ഇസ്രായേല്‍ നേരത്തെ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത ന്യൂസിലന്‍ഡിലെയും സെനഗാളിലെയും അംബാസഡര്‍മാരെ തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു.

 

 

 

 

Tags:    
News Summary - israel against un

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.