അബൂബക്കര്‍ ബഗ്ദാദി സേനയുടെ വലയിലെന്ന് റിപ്പോര്‍ട്ട്

ബഗ്ദാദ്: വടക്കന്‍ ഇറാഖിലെ മൂസിലില്‍ ഐ.എസ് വേട്ട നടത്തുന്ന സര്‍ക്കാര്‍ സൈന്യം ഭീകരസംഘടന തലവന്‍ അബൂബക്കര്‍ അല്‍ബഗ്ദാദിയുടെ സങ്കേതം വളഞ്ഞതായി റിപ്പോര്‍ട്ട്.  എട്ട്, ഒമ്പത് മാസമായി ബഗ്ദാദി ഒളിവില്‍ കഴിയുകയാണെന്നും മൂസിലില്‍ അദ്ദേഹത്തിന്‍െറ സാന്നിധ്യം വരാനിരിക്കുന്ന ദിവസങ്ങളിലെ പോരാട്ടം കനത്തതാകാന്‍ കാരണമായേക്കുമെന്നും കുര്‍ദിഷ് ചീഫ് ഓഫ് സ്റ്റാഫ് ഫുആദ് ഹുസൈന്‍ പറഞ്ഞു.

ബഗ്ദാദി കൊല്ലപ്പെട്ടാല്‍ ഐ.എസിന്‍െറ തായ്വേരിളകും. എന്നാല്‍, അത് സംഭവിച്ചില്ളെങ്കില്‍അത്ര എളുപ്പമാകില്ല.ബഗ്ദാദിയുടെ വിശ്വസ്തരും ഭീകരസംഘടനയുടെ മുതിര്‍ന്ന നേതാക്കളും നേരത്തെ കൊല്ലപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.പോരാളികള്‍ക്കും നേതാക്കന്മാര്‍ക്കും രക്ഷപ്പെടാന്‍ അനേകം കിടങ്ങുകളും ഭൂഗര്‍ഭപാതകളും മൂസിലിന് ചുറ്റുമുള്ള ഗ്രാമങ്ങളില്‍ ഐ.എസ് നിര്‍മിച്ചിട്ടുണ്ട്.

മൂസിലിന്‍െറ മോചനം പല ഘടകങ്ങളെയും ആശ്രയിച്ചാണിരിക്കുന്നതെന്നും ടൈഗ്രീസ് നദിക്ക് കുറുകെയുള്ള അഞ്ച് പാലങ്ങള്‍ ഭീകരസംഘടന തകര്‍ത്താല്‍ സേനയുടെ മുന്നേറ്റത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കുര്‍ദ് നേതാവ് തുടര്‍ന്നു.

കിഴക്കന്‍ മേഖലയിലെ ഉള്‍പ്രദേശത്താണ് സൈന്യം തമ്പടിച്ചിരിക്കുന്നത്. മേഘാവൃതമായ അന്തരീക്ഷം സൈനികനീക്കത്തിന് തടസ്സം സൃഷ്ടിക്കുന്നു. ഡ്രോണുകളുടെയും വിമാനങ്ങളുടെയും നിരീക്ഷണത്തിനാണ് കൂടുതല്‍ പ്രയാസം.

അതിനാല്‍ ബുധനാഴ്ച പ്രതീക്ഷിച്ച  മുന്നേറ്റം നടത്താനായില്ളെന്ന് ബ്രിഗേഡിയര്‍ ജനറല്‍ ഹൈദര്‍ ഫദ്ഹില്‍ പറഞ്ഞു.  നഗരത്തിന്‍െറ ഓരോ മേഖലയും കൃത്യമായി പരിശോധിച്ച് ഐ.എസിനെ കുരുക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ് അടുത്ത ലക്ഷ്യം.

തുര്‍ക്കി-ഇറാഖി പോര് രൂക്ഷം

അതിര്‍ത്തിയില്‍ തുര്‍ക്കി ടാങ്കുകളും ആയുധങ്ങളും വിന്യസിച്ചതില്‍ രോഷമണയാതെ ഇറാഖ് പ്രസിഡന്‍റ് ഹൈദര്‍ അല്‍അബാദി. തുര്‍ക്കിയുടേത് പരമാധികാര ലംഘനമാണെന്നും പ്രകോപനപരമായ നീക്കത്തില്‍നിന്ന് പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൂസിലില്‍ ഐ.എസിനെതിരെ യുദ്ധത്തിന് തയാറാണെന്ന് തുര്‍ക്കി അറിയിച്ചിരുന്നെങ്കിലും ഇറാഖ് തള്ളുകയായിരുന്നു. 

വടക്കന്‍ നഗരത്തില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്നും തുര്‍ക്കിയുമായി യുദ്ധത്തിന് ആഗ്രഹിക്കുന്നില്ളെന്നും അബാദി നിരവധി തവണ മുന്നറിയിപ്പു നല്‍കുകയും ചെയ്തു. ഏറ്റുമുട്ടല്‍ ആവശ്യമായി വന്നാല്‍ അതിനു മടിക്കില്ളെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എന്നാല്‍, ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍അബാദി ദുര്‍ബലനാണെന്നായിരുന്നു പ്രസ്താവനയോട് തുര്‍ക്കിയുടെ മറുപടി.

അബാദിയുടെ കരുത്തില്ലായ്മയാണ് മൂസില്‍ നഗരം ഐ.എസ് ഭീകരരുടെ കൈയിലത്തൊന്‍ കാരണമായതെന്ന് പറഞ്ഞ തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്ലൂദ് ചാവുസൊഗ്ലു, ഇപ്പോള്‍ ഇറാഖ് മണ്ണില്‍ കുര്‍ദ് ഭീകരര്‍ക്ക് വേരുറപ്പിക്കാന്‍ സൗകര്യം ചെയ്തു നല്‍കുകയാണെന്നും ആരോപിച്ചു.

Tags:    
News Summary - Isis leader Abu Bakr al-Baghdadi trapped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.