ബ​ര്‍ഹാം സാ​ലി​ഹ് ഇ​റാ​ഖ്​ പ്ര​സി​ഡ​ൻ​റ്​

ബ​ഗ്​​ദാ​ദ്​: ഇ​റാ​ഖി​​​െൻറ പു​തി​യ പ്ര​സി​ഡ​ൻ​റാ​യി ബ​ര്‍ഹാം സാ​ലി​ഹി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ഇ​റാ​ഖ് പാ​ര്‍ല​മ​​െൻറാ​ണ് വോ​െ​ട്ട​ടു​പ്പി​​ലൂ​ടെ പ്ര​സി​ഡ​ൻ​റി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. കു​ര്‍ദി​ഷ് നേ​താ​വും ഇ​റാ​ഖി കു​ര്‍ദി​സ്ഥാ​ൻ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​ണ് ബ​ർ​ഹാം. മു​ന്‍ ഡെ​പ്യൂ​ട്ടി പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി​രു​ന്നു അ​ദ്ദേ​ഹം. മണിക്കൂറുകൾക്കകം അദ്ദേഹം പ്ര​ധാ​ന​മ​ന്ത്രി​യാ​യി ആ​ദി​ൽ അ​ബ്​​ദു​ൽ മ​ഹ്​​ദി​യെ​യും നാ​മ​നി​ർ​ദേ​ശം ചെ​യ്​​തു. ഇ​തോ​ടെ രാ​ജ്യ​ത്ത്​ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം ഉ​ട​ലെ​ടു​ത്ത മാ​സ​ങ്ങ​ൾ നീ​ണ്ട രാ​ഷ്​​ട്രീ​യ അ​നി​ശ്ചി​ത​ത്വ​ത്തി​ന്​ അ​വ​സാ​ന​മാ​യി.
പ്ര​സി​ഡ​ൻ​റി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ര​ണ്ട് പ്ര​ധാ​ന കു​ര്‍ദി​ഷ് പാ​ര്‍ട്ടി​ക​ള്‍‌ ത​മ്മി​ല്‍ ത​ര്‍ക്ക​മു​ണ്ടാ​യി​രു​ന്നു. ഈ ​ര​ണ്ട് പാ​ര്‍ട്ടി​ക​ളും വോ​ട്ട് ചെ​യ്യാ​ന്‍ വൈ​കി. ശേ​ഷം 20 നോ​മി​നി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ പാ​ര്‍ട്ടി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

എ​ൻ​ജി​നീ​യ​റാ​ണ്​ 58കാ​ര​നാ​യ ബ​ർ​ഹാം. 2003ൽ ​സ​ദ്ദാ​മി​​​െൻറ പ​ത​ന​ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ രാ​ജ്യ​ത്തെ മൂ​ന്നു വം​ശീ​യ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക്​ അ​ധി​കാ​രം തി​രി​ച്ചെ​ത്തു​ന്ന​ത്. ശി​യ വി​ഭാ​ഗ​മാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​പ​ദം കൈ​യാ​ളി​യി​രു​ന്ന​ത്. മു​ൻ വൈ​സ്​​പ്ര​സി​ഡ​ൻ​റും പെ​ട്രോ​ളി​യം-​ധ​ന​കാ​ര്യ മ​ന്ത്രി​യു​മാ​യ മ​ഹ്​​ദി​ക്ക്​ സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​രി​ക്കാ​ൻ 30 ദി​വ​സ​ത്തെ സ​മ​യ​മു​ണ്ട്. അ​ന്തി​മ തീ​രു​മാ​ന​ത്തി​ന്​ പാ​ർ​ല​മ​​െൻറ്​ അ​നു​മ​തി വേ​ണം. ​െഎ.​എ​സ്​ ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന രാ​ജ്യം പു​ന​ർ​നി​ർ​മി​ക്കു​ന്ന​തും, വം​ശീ​യ-​ഗോ​ത്ര വി​ഭാ​ഗ​ങ്ങ​ളി​ലെ സം​ഘ​ർ​ഷ​ങ്ങ​ളു​മു​ൾ​പ്പെ​ടെ നി​ര​വ​ധി വെ​ല്ലു​വി​ളി​ക​ളാ​ണ്​ 76കാ​ര​നാ​യ അ​ദ്ദേ​ഹ​ത്തി​​​െൻറ മു​ന്നി​ലു​ള്ള​ത്.

ബ​ദ്ധ​വൈ​രി​ക​ളാ​യ ഇ​റാ​ൻ, യു.​എ​സ്​ എന്നീ രാജ്യങ്ങളുമായു​ള്ള ബ​ന്ധം ഒ​രേ താ​ള​ത്തി​ൽ കൊ​ണ്ടു​പോ​കേ​ണ്ട​തും ആ​വ​ശ്യ​മാ​ണ്. മു​ഖ്​​ത​ദ അ​ൽ സ​ദ്​​റി​​​െൻറ​യും പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന ഹൈ​ദ​ർ അ​ൽ അ​ബാ​ദി​യു​ടെ​യും ​ഗ്രൂ​പ്പു​ക​ളാ​ണ്​ ഇ​ദ്ദേ​ഹ​ത്തി​​​െൻറ പേ​ര്​ നി​ർ​ദേ​ശി​ച്ച​ത്. സാമ്പത്തിക ശാസ്​ത്രത്തിൽ ഉപരിപഠനം നടത്തിയ ആളാണ്​ മഹ്​ദി.

Tags:    
News Summary - Iraq's President Takes Office, Independent Tapped as PM-World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.