യുക്രൈൻ വിമാനാപകടം: ബ്ലാക്​ബോക്​സ്​ പരിശോധനക്ക്​ വിദേശസഹായം വേണ്ടി വന്നേക്കാം -ഇറാൻ

തെഹ്​റാൻ: ഇറാനിൽ തകർന്നു വീണ യുക്രൈൻ വിമാനത്തിൻെറ ബ്ലാക്ക്​ബോക്​സ്​ പരിശോധിക്കാൻ ചിലപ്പോൾ വിദേശസഹായം വേ ണ്ടി വരുമെന്ന്​ ഇറാൻ. വ്യോമയാന മന്ത്രാലയം തലവൻ അലി അബദ്​സെദാഹാണ്​ ഇക്കാര്യം അറിയിച്ചത്​. എല്ലാ രാജ്യങ്ങളേയു ം പോലെ ബ്ലാക്ക്​ബോക്​സിലെ വിവരങ്ങൾ ഡികോഡ്​ ചെയ്​ത്​ പരിശോധിക്കാൻ ഇറാനും​ ശേഷിയുണ്ടെന്ന്​ അദ്ദേഹം പറഞ്ഞു.

യുക്രൈൻ വിമാനത്തിൻെറ ബ്ലാക്ക്​ബോക്​സിന്​ കേടുപാട്​ സംഭവിച്ചിട്ടുണ്ട്​. നാളെ ഇതുമായി ബന്ധപ്പെട്ട വിദഗ്​ധർ ഇറാനിലെത്തും. അതിന്​ ശേഷമാവും ഡികോഡ്​ ചെയ്​ത്​ ബ്ലാക്​ബോക്​സിലെ വിവരങ്ങൾ പരിശോധിക്കുകയെന്നും ഇറാൻ അധികൃതർ അറിയിച്ചു.

ആവശ്യമെങ്കിൽ ഫ്രാൻസ്​, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്​ധരേയും ബ്ലാക്​ബോക്​സ്​ പരിശോധിക്കുന്നതിനായി നിയോഗിക്കും. ബ്ലാക്​ബോക്​സിലെ വിവരങ്ങൾ ഡികോഡ്​ ചെയ്​തതിന്​ ശേഷം ലോകത്തിന്​ മുമ്പാകെ അത്​ വെളിപ്പെടുത്തുമെന്നും ഇറാൻ വ്യക്​തമാക്കി.

Tags:    
News Summary - Iranian official: We may need outside help reading data-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.