തകർന്ന വിമാനത്തി​െൻറ ബ്ലാക്ക്​ബോക്​സ്​ അമേരിക്കക്ക്​ കൈമാറില്ലെന്ന്​ ഇറാൻ

തെഹ്​റാൻ: ഇറാനിൽ തകർന്നു വീണ യു​ക്രെയ്​ൻ വിമാനത്തി​​​​​​െൻറ ബ്ലാക്ക്​ബോക്​സ്​ അമേരിക്കക്ക്​ കൈമാറില്ലെന് ന്​ ഇറാൻ. വിമാനത്തി​​​​​​െൻറ നിർമ്മാതാക്കളായ ബോയിങ്ങിനോ അമേരിക്കക്കോ ബ്ലാക്​ബോക്​സ്​ നൽകില്ലെന്ന്​ ഇറാൻ വ്യോമയാനമന്ത്രാലയം വ്യക്​തമാക്കി.

യുക്രെയ്ൻ ഇന്‍റർനാഷണൽ എയർലൈൻ വിമാനം ഇമാം ഖാംനഈ വിമാനത്താവളത്തിന് സമീപമാണ് തകർന്നത്. പറന്നുയർന്ന ഉടനെയായിരുന്നു അപകടം.

ബോയിങ് 737-800 ജെറ്റ് വിമാനമാണ് അപകടത്തിൽപ്പെട്ടത്​. തെഹ്റാന് തെക്ക് പടിഞ്ഞാറ് പ്രാന്ത പ്രദേശമായ പരാന്തിലായിരുന്നു അപകടം. തെഹ്റാനിൽ നിന്ന് യുക്രെയ്ൻ തലസ്ഥാനമായ കീവിലെ ബോറിസ് പിൽ രാജ്യാന്തര വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു. പുലർച്ചെ 5.15ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഒരു മണിക്കൂറോളം വൈകി 6.12നാണ് പുറപ്പെട്ടത്.

Tags:    
News Summary - Iran Says It Won't Hand Over Black Boxes-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.