തെഹ്റാൻ: ഇറാൻ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് തലവനായി ഇസ്മാഈൽ ഖാനിയെ നിയമിച്ചു. നിലവിൽ ഇസ്ലാമിക് റവല്യൂഷണ റി ഗാർഡിെൻറ ഡെപ്യൂട്ടി കമാൻഡറാണ് ഖാനി. യു.എസ് വ്യോമാക്രമണത്തിൽ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിനെ തുടർന് നാണ് പുതിയ നിയമനം. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയാണ് പുതിയ നിയമനം നടത്തിയത്.
1997ലാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിെൻറ ഡെപ്യൂട്ടി കമാൻഡറായി ഖാനി നിയമിതനാവുന്നത്. ഖാനിയുമായി ഇസ്ലാമിക് റവല്യൂഷണറി ഗാർഡിലെ അംഗങ്ങളെല്ലാം സഹകരിക്കണമെന്ന് ഇറാൻ പരമോന്നത നേതാവ് ആവശ്യപ്പെട്ടു. അമേരിക്കക്കെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിട്ടുള്ള വ്യക്തിയാണ് ഇസ്മാഈൽ ഖാനി.
ഇറാഖിലെ ബഗ്ദാദ് വിമാനത്താവളത്തിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്‍റെ മുതിർന്ന സൈനിക കമാൻഡർ ഖാസിം സുലൈമാനി ഉൾപ്പടെ എട്ടുപേരാണ് കൊല്ലപ്പെട്ടത്. ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് തലവനാണ് ഖാസിം സുലൈമാനി. ഇറാന്‍ പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.