തെഹ്റാന്‍: 2001 സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തിന്‍െറ ഇരകള്‍ക്കുള്ള നഷ്ടപരിഹാരം ബലമായി പിടിച്ചുവാങ്ങാനുള്ള യു.എസിന്‍െറ നീക്കം ശരിയായ നടപടിയല്ളെന്ന് ഇറാന്‍.
ഇറാന്‍െറ വിദേശ ആസ്തികള്‍ നഷ്ടപരിഹാരം എന്നനിലയില്‍ കൈക്കലാക്കാന്‍ അമേരിക്ക ശ്രമംനടത്തിയ സാഹചര്യത്തിലാണ് പ്രതികരണം. ആക്രമണത്തിലെ ഇരകളുടെ കുടുംബങ്ങള്‍ക്ക് 7000കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ ഇറാനോട് 2012ല്‍ ന്യൂയോര്‍ക് ജഡ്ജി ഉത്തരവിട്ടിരുന്നു. സ്വന്തം രാജ്യത്തുകൂടി സഞ്ചരിക്കാന്‍ അനുവദിച്ച് അല്‍ഖാഇദക്ക് ഇറാന്‍ സഹായം ചെയ്തുവെന്ന് ആരോപിച്ചായിരുന്നു വിധി.
എന്നാല്‍, ഇറാന്‍ ഇത് നിഷേധിക്കുകയും പണം നല്‍കാന്‍ വിസമ്മതിക്കുകയുമായിരുന്നു. ഇതേതുടര്‍ന്നാണ് ലക്സംബര്‍ഗ് ബാങ്കിലുള്ള ഇറാന്‍െറ 1600കോടി ഡോളര്‍ യു.എസ് മരവിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.