ജറൂസലം: ഇസ്രായേലിൽ രേഖകളില്ലാതെ നിയമവിരുദ്ധമായി താമസിച്ചതിെന തുടർന്ന് അറസ ്റ്റിലായ ഇന്ത്യൻ കുടുംബത്തെ നാടുകടത്തും. അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുന്നതിെൻറ ഭാഗമായാണ് നടപടി. നടപടികൾ പൂർത്തിയാക്കിയാലുടൻ നാടുകടത്തുെമന്ന് ഇസ്രായേൽ അധികൃതർ അറിയിച്ചു. ഏഴുവയസ്സുകാരി എലിയാനയും ഒരു വയസ്സുള്ള മകനുമടക്കമാണ് ടിന,മിനിൻ ലോപസ് ദമ്പതികെള വ്യാഴാഴ്ച ഇസ്രായേൽ കുടിയേറ്റ അധികൃതർ അറസ്റ്റ് ചെയ്തത്. കർണാടകയിൽനിന്നാണ് ഇവർ ഇസ്രായേലിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.