ബാലാകോട്ട്: ആൾപ്പാർപ്പു കുറഞ്ഞ വനപ്രദേശത്ത് ഒരു കൃഷിനിലവും അതിനകത്ത് ദുരൂഹ ത നിറഞ്ഞ ഒരു കൊച്ചുപള്ളിക്കൂടവും. ആ പള്ളിക്കൂടത്തിനു സമീപം മേൽക്കൂരയില്ലാത്ത ഒരു താൽക്കാലിക ബസ് സ്റ്റോപ്- ഇന്ത്യൻ േപാർവിമാനങ്ങൾ ബോംബിട്ടു തകർത്ത പാകിസ്താനി ലെ ഇസ്ലാമാബാദിൽനിന്ന് 100 കിലോമീറ്റർ അകലെ ജാബ കുന്നിൻപുറത്തെ ജയ്ശെ മുഹമ്മദ് കേ ന്ദ്രത്തിൽ ബുധനാഴ്ച എത്തിയ ‘അൽജസീറ’ ലേഖകൻ കണ്ട കാഴ്ചയാണിത്.
ചൊവ്വാഴ്ച വ െളുപ്പിന് ആദ്യ സ്ഫോടനത്തിെൻറ ഭീകരശബ്ദം കേട്ട ഉടനെ ഞാൻ ഉണർന്നു പുറത്തേക്കോട ി. അപ്പോഴേക്കും രണ്ടാമത്തെ സ്ഫോടനം വാതിൽപ്പടിയിലെത്തിയതായി തോന്നി -58കാരനായ ഗ്രാ മീണ കർഷകൻ നൂറാൻ ഷാ പറഞ്ഞു.
സ്ഫോടനത്തിൽ ബോംബിെൻറ ചീളുകളേറ്റ് നൂറാന്‍ നെറ്റിയിൽ നിസ്സാര പരിക്കുണ്ട്. ഇന്ത്യൻ സേനയുടെ ആക്രമണത്തിൽ രണ്ട് ബോംബുകൾ വീണത് ഇയാളുടെ കൃഷിയിടത്തിലാണ്. അയൽക്കാരനായ റഹ്മാൻ ഷാ എന്ന 50കാരൻ കുറഞ്ഞ സെക്കൻഡുകൾ ഇടവിട്ടുള്ള നാലു സ്ഫോടനങ്ങളാണ് കേട്ടത്. വീടിനു പുറത്തിറങ്ങിയപ്പോൾ എങ്ങും തീയും പുകയുമായിരുന്നു.
നെറ്റിയിൽ മുറിവേറ്റ ഷാ ബോധരഹിതനായി വീണു. വീടിെൻറ ചുമരുകളിൽ വലിയ വിള്ളലും തുളകളും വീണിട്ടുണ്ട്. ‘‘ഞങ്ങൾ കൃഷിക്കാരാണ് ഇവിടെ. ഗോതമ്പും ചോളവുമാണ് വിളകൾ. ചിലരൊക്കെ കാലികളെ വളർത്തുന്നുമുണ്ട്’’ -റഹ്മാൻ ഷാ പറഞ്ഞു.
പ്രദേശവാസികളും ലോക്കൽ ആശുപത്രിയിലെ ജീവനക്കാരും സ്ഫോടനസ്ഥലത്ത് കുതിച്ചെത്തിയെങ്കിലും അവിടെ മൃതശരീരങ്ങളോ മുറിവേറ്റവരെയോ കാണാനായില്ലെന്ന് അവർ പറഞ്ഞു. നാല് ബോംബുകളാണ് വനത്തിലും കൃഷിയിടത്തിലുമായി പതിച്ചത്. തകർന്നുവീണ ഒേട്ടറെ മരങ്ങളും പാറക്കഷണങ്ങളും വലിയ കുഴികളും കാണാമായിരുന്നു. നാലു വലിയ ഗർത്തങ്ങളിലും ബോംബുകളുടെ ലോഹാവശിഷ്ടങ്ങൾ ചിതറിക്കിടന്നു.
ബോംബ് വീണുണ്ടായ ഗർത്തങ്ങളിലൊന്നിെൻറ ഏതാനും വാര അകലെ കുത്തനെയുള്ള കുന്നിൻപുറത്ത് ജയ്ശെ മുഹമ്മദ് നടത്തുന്ന തഅ്ലീമുൽ ഖുർആൻ എന്നു പേരിട്ട ചെറിയ മദ്റസയുണ്ട്. താഴെ റോഡരികിൽ മദ്റസയിലേക്കു വഴി ചൂണ്ടുന്ന സൈൻബോർഡിൽ രക്ഷാധികാരിയായി ജയ്ശ് നേതാവ് മസ്ഉൗദ് അസ്ഹറിെൻറയും അഡ്മിനിസ്ട്രേറ്ററായി ഭാര്യാസഹോദരൻ യൂസുഫ് അസ്ഹറിെൻറയും പേരുണ്ട്.
യൂസുഫ് അസ്ഹർ ആക്രമണത്തിൽ കൊല്ലപ്പെെട്ടന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി അറിയിച്ചിരുന്നു. ഖുർആനും അറബിഭാഷയും മതപഠനവും മദ്റസയിൽ നടക്കുന്നുവെന്ന് ബോർഡിൽ പറയുേമ്പാഴും യഥാർഥത്തിൽ ഇത് ഭീകരരുടെ പരിശീലന കേന്ദ്രമാണെന്ന് പ്രദേശവാസികളിൽ ചിലർ പറഞ്ഞു.
2018 ഏപ്രിലിൽ അവിടെ നടന്ന വാർഷിക സമ്മേളനത്തിൽ പെങ്കടുത്തവരോട് ജിഹാദിൽ ചേരാനുള്ള ആഹ്വാനമുണ്ടായിരുന്നു. മതപാഠശാലയുടെ മറവിൽ നടക്കുന്ന ജയ്ശ് ക്യാമ്പ് ആണതെന്ന് പ്രദേശക്കാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.