യു.എൻ രക്ഷാ സമിതിയിൽ ഇന്ത്യ സ്ഥിരാംഗമാവണമെന്ന്​ റഷ്യ

ന്യൂഡൽഹി: യു.എൻ രക്ഷാ സമിതിയിലെ സ്ഥിരാംഗത്വം വേണമെന്ന ഇന്ത്യയുടെ വർഷങ്ങളായുള്ള ആവശ്യത്തിന്​ റഷ്യയുടെ പിന്തു ണ. യു.എൻ രക്ഷാ സമിതിയിൽ ഇന്ത്യ സ്ഥിരാംഗമാവണമെന്ന്​ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവോവ് ഡൽഹിയിൽ നടന്ന ചടങ്ങി ൽ​ ആവശ്യപ്പെട്ടു.

ലോക വികസനത്തിലെ മാറുന്ന പ്രവണത​ പുതിയ സാമ്പത്തിക,രാഷ്​ട്രീയ ശക്തികളുടെയുമ അധികാര കേന് ദ്രങ്ങളുടെയും രൂപീകരണത്തിലേക്ക്​ നയിക്കുമെന്നും അക്കൂട്ടത്തിലൊരു സാമ്പത്തിക ശക്തി ഇന്ത്യയാവുമെന്നുമുള്ള ബോധ്യമുണ്ടെന്നും റഷ്യൻ വിദേശകാര്യ മന്ത്രി പറഞ്ഞു.

ഗ്രേറ്റർ യുറേഷ്യ എന്ന്​ താത്വികമായി ഉപയോഗിക്കുന്നതിന്​ തങ്ങൾ എതിര​ല്ലെന്നും എന്നാൽ അത്​ മനസ്സിലാക്കാൻ സാധിക്കുന്നതാവണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ മഹാസമുദ്രത്തിൻെറ പ്രത്യേകത കാരണമാണ്​ ഏഷ്യൻ പസഫിക്​ മേഖലയെന്ന്​ വിളിക്കുന്നത്​.

ഏഷ്യൻ പസഫിക്​ എന്ന്​ എന്തിനാണ്​ വിളിക്കുന്നത്​.? അതിൽ ചൈന അടങ്ങിയതിനാലാണ്​​. ഈ ഭീഷണി മനസിലാക്കാനുള്ള മിടുക്ക്​ ഇന്ത്യൻ സുഹൃത്തുക്കൾക്കുണ്ട്​. ഇന്തോ-പസഫിക്​ എന്ന ആശയം മ​ുന്നോട്ടുവെക്കുന്നത്​ ചൈനയുടെ ആധിപത്യം നിയന്ത്രിക്കാനാണെന്നും അല്ലാതെ ലക്ഷ്യം ഭിന്നിപ്പ്​ അല്ലെന്നും ലവോവ്​ പറഞ്ഞു.

Tags:    
News Summary - India should be permanent member of UN Security Council: Russian minister extends support -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.