ഇ​ന്ത്യ​യും പാ​കി​സ്​​താ​നും സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്ന്​ ലോ​കം

ന്യൂയോർക്​: യു​ദ്ധ​ത്തി​ലേ​ക്കു പോ​വാ​തെ പ്ര​ശ്​​ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്​​ത്​ പ​രി​ഹ​രി​ക്കാ​ൻ ഇ​ന്ത്യ​യ ും പാ​കി​സ്​​താ​നും ത​യാ​റാ​വ​ണ​മെ​ന്ന ആ​ഹ്വാ​ന​വു​മാ​യി ലോ​ക​രാ​ജ്യ​ങ്ങ​ൾ. ന​യ​ത​ന്ത്ര​ത​ല​ത്തി​ൽ സം​ഘ ​ർ​ഷ​ത്തി​നു പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണ​മെ​ന്ന്​ ​ബ്രി​ട്ട​ൻ ആ​വ​ശ്യ​പ്പെ​ട്ടു. സ്​​ഥി​തി​ഗ​തി​ക​ളെ കു​റി​ച ്ച്​ ബ്രി​ട്ടീ​ഷ്​ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ജെ​റ​മി ഹ​ണ്ട്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജു​മ ാ​യി ടെ​ലി​ഫോ​ൺ ച​ർ​ച്ച​യും ന​ട​ത്തി. പാ​ക്​ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഷാ ​മ​ഹ്​​മൂ​ദ്​ ഖു​റൈ​ശി​യെ​യും ഹ​ണ ്ട്​ ഫോ​ണി​ൽ വി​ളി​ച്ചു.

ജ​യ്​​ശെ മു​ഹ​മ്മ​ദ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള ഭീ​ക​ര സം​ഘ​ട​ന​ക​ൾ​ക്കെ​തി​രെ പാ​കി​സ്​​താ​ൻ ഉ​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ ആ​സ്​​ട്രേ​ലി​യ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്ത്യ​യും പാ​കി​സ്​​താ​നും ത​മ്മി​ലു​ള്ള ബ​ന്ധം അ​നു​ദി​നം ​വ​ഷ​ളാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​സ്​​ട്രേ​ലി​യ​ൻ സ​ർ​ക്കാ​ർ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. ഇ​രു​രാ​ജ്യ​ങ്ങ​ളും പ​ര​മാ​വ​ധി സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ യൂ​റോ​പ്യ​ൻ യൂ​നി​യ​നും രം​ഗ​ത്തെ​ത്തി.

ഇ​രു​രാ​ജ്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു വ​രു​ക​യാ​ണെ​ന്നും ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ഏ​റ്റ​വും അ​ഭി​കാ​മ്യം സം​യ​മ​നം പാ​ലി​ക്ക​ലാ​ണെ​ന്നും​ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ വ​ക്താ​വ്​ മ​ജ കൊ​സി​ജാ​ൻ​കി​ക്​ പ​റ​ഞ്ഞു. ഭീ​ക​ര​കേ​ന്ദ്ര​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തു വ​രെ പാ​കി​സ്​​താ​ന്​ അ​മേ​രി​ക്ക സ​ഹാ​യം ന​ൽ​ക​രു​തെ​ന്ന്​ മു​ൻ അം​ബാ​സ​ഡ​ർ നി​ക്കി ഹാ​ലി പ​റ​ഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്​ഥാപിക്കാൻ നടപടികൾ സ്വീകരിക്കണം -ചൈന

​ബെയ്​ജിങ്​: ഇന്ത്യയും പാകിസ്​താനും സംയമനം പാലിക്കണമെന്ന്​ ചൈന ആവശ്യപ്പെട്ടു. ഇന്ത്യയും പാകിസ്​താനും ആത്​മനിയ​ന്ത്രണം പാലിക്കുമെന്നാണ്​ കരുതുന്നത്​. മേഖലയിലെ സാഹചര്യം നിയന്ത്രിക്കാനും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്​ഥാപിക്കാനും വേണ്ട നടപടികൾ സ്വീകരിക്കണം -ചൈന വിദേശകാര്യ മന്ത്രാലയം വക്​താവ്​ ലു കാങ്​ പറഞ്ഞു.

പുൽവാമ ഭീകരാക്രമണത്തിൽ 40 സി.ആർ.പി.എഫ്​ ജവാൻമാർ മരിച്ചതിനു പ്രതികാരമായി ഇന്ത്യ പാക്​ അധീന കശ്​മീരിലെ തീവ്രവാദ പരിശീലന കേന്ദ്രത്തിൽ ആക്രമണം നടത്തിയിരുന്നു. കൂടുതൽ ആക്രമണങ്ങൾക്ക്​ തയാറെടുക്കുകയാണെന്ന്​ ന്യൂഡൽഹിയിൽ നിന്ന്​ വാർത്തകളുമുണ്ടായിരുന്നു. അതി​​​​െൻറ പശ്​ചാത്തലത്തിലാണ്​ ചൈനയുടെ പ്രതികരണം.

ഇന്ത്യ പാകിസ്​താനുമേൽ നടത്തിയ ആക്രമണമാണിതെന്നും നിയന്ത്രണ രേഖ ലംഘിച്ചുവെന്നും പാകിസ്​താൻ ആരോപിച്ചിരുന്നു. പാകിസ്​താന്​ തിരിച്ചടിക്കാനും സ്വയം പ്രതിരോധിക്കാനും അവകാശമുണ്ടെന്നും പാക്​ വിദേശകാര്യ മന്ത്രി ഷാ മെഹമൂദ്​ ഖുറൈശി പറഞ്ഞിരുന്നു.

വി​ഷ​യം യു.​എ​ന്നി​ൽ ഉ​ന്ന​യി​ക്കും –പാ​കി​സ്​​താ​ൻ

ഇ​സ്​​ലാ​മാ​ബാ​ദ്​: നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ ഇ​ന്ത്യ​യു​ടെ ക​ട​ന്നു​ക​യ​റ്റം ​െഎ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യി​ലും മ​റ്റ്​ അ​ന്താ​രാ​ഷ്​​ട്ര വേ​ദി​ക​ളി​ലും ഉ​ന്ന​യി​ക്കു​മെ​ന്ന്​ പാ​കി​സ്​​താ​ൻ വ്യ​ക്ത​മാ​ക്കി. പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​​​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​നു ശേ​ഷ​മാ​ണ്​ തീ​രു​മാ​നം.

Tags:    
News Summary - India, Pak To "Exercise Restraint"- China - World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.