ലാഹോർ: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് തെഹ്രീകെ ഇൻസാഫ് പാർട്ടി നേതാവും മുൻ ക്രിക്കറ്റ് താരവുമായ ഇംറാൻ ഖാൻ മൂന്നാമതും വിവാഹിതനായി. തെൻറ ആത്മീയ ഉപദേശകയായ ബുഷ്റ മനേകയെയാണ് ഖാൻ ജീവിതസഖിയാക്കിയത്. ബുഷ്റയുടെ സഹോദരെൻറ വസതിയിലായിരുന്നു വിവാഹം. ലളിതമായ ചടങ്ങുകൾക്ക് പാർട്ടിയുടെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം മുഫ്തി മുഹമ്മദ് സഇൗദ് കാർമികത്വം വഹിച്ചു.
‘പിങ്കി പീർ’ എന്നറിയപ്പെടുന്ന ബുഷ്റ ഇസ്ലാമാബാദിലെ കസ്റ്റംസ് ഒാഫിസറുമായുള്ള വിവാഹബന്ധം ഇൗയിടെയാണ് വേർപെടുത്തിയത്. ആദ്യ വിവാഹത്തിൽ അഞ്ചു കുട്ടികളുണ്ട്. 1995ൽ ബ്രിട്ടീഷ് ശതകോടീശ്വരെൻറ മകളായ ജെമിന ഗോൾഡ് സ്മിത്തുമായിട്ടായിരുന്നു ഖാെൻറ ആദ്യ വിവാഹം. ഒമ്പതു വർഷം നീണ്ട ബന്ധത്തിൽ രണ്ട് ആൺകുട്ടികളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.