ഒാട്ടവ: ചൈനീസ് ടെലികോം ഭീമന് വാവെയ്യുടെ ചീഫ് എക്സിക്യൂട്ടിവ് മെങ് വാൻഷുവിനെ അറ സ്റ്റ് ചെയ്ത നടപടിയിൽ രാഷ്ട്രീയമില്ലെന്ന് കനേഡിയൻ പ്രസിഡൻറ് ജസ്റ്റിൻ ട് രൂഡോ. ആരുടെയും പ്രേരണയനുസരിച്ചല്ല അറസ്റ്റെന്നും കാനഡയിൽ സ്വതന്ത്ര നിയമവ്യവസ ്ഥയാണുള്ളതെന്നും ട്രൂഡോ വ്യക്തമാക്കി. കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം വിസമ ്മതിച്ചു.
വാവെയ് സ്ഥാപകൻ റെൻ ഷെങ്ഫീയുടെ മകളാണ് വാൻഷു. ഇറാനെതിരെ യു.എസ് പ്ര ഖ്യാപിച്ച ഉപരോധം ലംഘിച്ച് യു.എസിൽ നിർമിക്കുന്ന ഉൽപന്നങ്ങൾ ഇറാനിലേക്ക് കയറ്റി അയച്ചെന്ന ആരോപണമാണ് അറസ്റ്റിനു പിന്നിൽ എന്നു കരുതുന്നു. ഇവരെ നാടുകടത്തണമെന്ന് യു.എസ് കാനഡയോട് ആവശ്യപ്പെട്ടിരുന്നു. അതിനിടെ, വാൻഷുവിെൻറ മോചനമാവശ്യപ്പെട്ട് ചൈന രംഗത്തെത്തിയിട്ടുണ്ട്. അറസ്റ്റ് മനുഷ്യാവകാശ ലംഘനമാണെന്നും ചൈന കുറ്റപ്പെടുത്തി. യു.എസ്-ചൈന വ്യാപാരയുദ്ധത്തിന് 90 ദിവസത്തെ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കെയാണ് പുതിയ സംഭവം. അറസ്റ്റിെൻറ കാരണത്തെ കുറിച്ച് കാനഡ വ്യക്തമാക്കിയിട്ടില്ല. വാൻഷു തെറ്റുചെയ്തതായി അറിയില്ലെന്ന് കമ്പനി അറിയിച്ചു.
ചൈനയും കാനഡയും തമ്മിലുള്ള ബന്ധത്തെയും ബാധിക്കുന്നതാണ് അറസ്റ്റ്. വളരെ വേഗത്തിലാണ് ചൈന കാനഡയുടെ വ്യാപാര പങ്കാളിയായി മാറിയത്. സ്വതന്ത്ര വ്യാപാരവുമായി ബന്ധപ്പെട്ട് യു.എസുമായി ഭിന്നത നിലനിൽക്കുേമ്പാൾ ചൈനയുമായുള്ള ബന്ധത്തെ കാനഡ സുപ്രധാനമായി കണ്ടു. എന്നാൽ, അർജൻറീനയിൽ നടന്ന ജി20 ഉച്ചകോടിയിൽ യു.എസും കാനഡയും പുതിയ വ്യാപാര കരാറിൽ ഒപ്പുവെച്ചതോടെ ഇരുരാജ്യങ്ങളുടെയും ശത്രുതയും ഇല്ലാതായി.
അതോടെ ചൈനയെ വിട്ട് യു.എസിനോട് അടുക്കാനുള്ള സമീപനമാണ് കാനഡ സ്വീകരിച്ചത്. കഴിഞ്ഞ വർഷം 1800 കോടി ഡോളറിെൻറ ഉൽപന്നങ്ങളാണ് കാനഡയിൽനിന്ന് ചൈനയിലേക്ക് ഒഴുകിയത്. അന്താരാഷ്ട്ര തലത്തിലേക്ക് വാവെയ്യുടെ സ്വാധീനം വ്യാപിക്കുന്നതും സ്വന്തം രാജ്യത്ത് കമ്പനി പിടിമുറുക്കുന്നതും കാനഡയെ അസ്വസ്ഥപ്പെടുത്തിയിരുന്നുവെന്നാണ് നിരീക്ഷകർ പറയുന്നത്. 5ജി സേവനങ്ങൾ നൽകുന്ന ഇത്തരം ടെലികോം കമ്പനികൾ രാജ്യസുരക്ഷക്കു ഭീഷണിയാണെന്ന് കനേഡിയൻ സുരക്ഷ ഇൻറലിജൻസ് മേധാവി അഭിപ്രായപ്പെടുകയും ചെയ്തു.
5ജി സേവനരംഗത്തെ ഭീമനാണെങ്കിലും ന്യൂസിലൻഡ്, ആസ്ട്രേലിയ, യു.എസ് എന്നീ രാജ്യങ്ങളിൽ വാവെയ്യെ നിരോധിക്കാനുള്ള നീക്കം നടന്നിരുന്നു. തന്ത്രപ്രധാന രഹസ്യങ്ങൾ ചോർത്താനുള്ള സംവിധാനങ്ങൾ വാവെയ് ഉൽപന്നങ്ങൾക്കുെണ്ടന്ന് അമേരിക്കൻ വിദഗ്ധർ മുന്നറിയിപ്പും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.